ഡ്യൂട്ടിയിലായിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം എങ്ങനെയായിരിക്കണം.?
▶️ ഡ്യൂട്ടിയിലായിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം എങ്ങനെയായിരിക്കണം.?
കേരളാ പോലീസ് ആക്ട് സെക്ഷൻ 28 പ്രകാരം ഡ്യൂട്ടിയിലായിരിക്കുന്ന ഓരോ പോലീസ് ഉദ്യോഗസ്ഥനും മാനസികവും ശാരീരികവുമായി ജാഗരൂകമായിരിക്കേണ്ടതും പോലീസിന്റെ ചുമതലകളുടെ നിർവഹണം നിയമാനുസൃതം ആവശ്യമുള്ള ഏതെങ്കിലും സാഹചര്യം അയാളുടെ ശ്രദ്ധയിൽപ്പെട്ടാൽ കർത്തവ്യ നിർവഹണത്തിനായി പ്രായോഗികമായി കഴിയുന്നിടത്തോളം വേഗത്തിൽ പ്രതികരിക്കേണ്ടതുമാണ്.
▶️ ഡ്യൂട്ടിയിലായിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം എങ്ങനെയായിരിക്കണം.?
കേരളാ പോലീസ് ആക്ട് സെക്ഷൻ 29 പ്രകാരം
(1) ഡ്യൂട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളോടുള്ള ഇടപെടലുകളിൽ മര്യാദയും ഔചിത്യവും അവസരോചിതമായ സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതും സഭ്യവും മാന്യവുമായ ഭാഷ ഉപയോഗിക്കേണ്ടതുമാണ്.
(2) നിയമപരമായ ഏതെങ്കിലും ഉദ്ദേശം നിറവേറ്റുന്നതിന് വേണ്ടി അല്ലാതെ പോലീസ് ഉദ്യോഗസ്ഥർ ആർക്കെങ്കിലും എതിരായി ബലപ്രയോഗം നടത്തുവാനോ ബലപ്രയോഗം നടത്തുമെന്നോ അല്ലെങ്കിൽ പ്രതികൂലമായ ഏതെങ്കിലും പോലീസ് നടപടിയോ നിയമനടപടിയോ സ്വീകരിക്കുമെന്നോ ആരെയും ഭീഷണിപ്പെടുത്തുവാൻ പാടുള്ളതല്ല.
(3) പോലീസ് ഉദ്യോഗസ്ഥർ കുറ്റകൃത്യത്തിനിരയായവരോട് പ്രത്യേകമായ സഹാനുഭൂതി പെരുമാറ്റത്തിൽ പ്രകടിപ്പിക്കേണ്ടതും *സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, കഴിവുകളിൽ വ്യത്യസ്തരായവർ* എന്നിവരുടെ പ്രത്യേക ആവശ്യങ്ങൾക്ക് പരിഗണന നൽകുന്നവരുമാ യിരിക്കേണ്ടതാണ്.
(4) പോലീസ് ഉദ്യോഗസ്ഥർ കുറ്റകൃത്യത്തിനിരയായവരോട് അനാവശ്യമായ ആക്രമണോത്സുകതാപ്രകടനം വർജിക്കേണ്ടതും പ്രകോപനമു ണ്ടായാൽ തന്നെയും ആത്മ നിയന്ത്രണമില്ലാത്ത പെരുമാറ്റം ഒഴിവാക്കേണ്ടതുമാണ്.
▶️ പോലീസിന് ലഭിക്കുന്ന വിവരങ്ങൾ എങ്ങനെയാണ് സൂക്ഷിക്കേണ്ടത്.?
കേരളാ പോലീസ് ആക്ട് സെക്ഷൻ 31 പ്രകാരം പോലീസ് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്. ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പ്രവർത്തനങ്ങൾ സംബന്ധിച്ച് പോലീസ് അവരുടെ കർത്തവ്യ നിർവഹണത്തിനിടയിൽ ശേഖരിക്കുന്ന എല്ലാ വിവരങ്ങളും ഏതെങ്കിലും ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനല്ലാതെ, രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.
▶️ പോലീസ് ഉദ്യോഗസ്ഥന്റെ വിശദീകരണ ബാധ്യത എത്രത്തോളമാണ്.?
കേരളാ പോലീസ് ആക്ട് സെക്ഷൻ 31 പ്രകാരം ഏതൊരു ആളിനോ അല്ലെങ്കിൽ അയാളുടെ താൽപര്യം സംരക്ഷിക്കുന്ന ഏതെങ്കിലും പ്രതിനിധിക്കോ,തന്റെ ശരീരത്തെയോ, സ്വത്തിനെയോ, കീർത്തിയെയോ, പ്രതികൂലമായി ബാധിച്ച ഏതൊരു പോലീസ് നടപടിയുടെയും കാരണം അന്വേഷിക്കുന്നതിനും അറിയുന്നതിനും അവകാശം ഉണ്ടായിരിക്കുന്നതാണ്.
_പോലീസിന് കർത്തവ്യ നിർവഹണത്തിനിടയിൽ കിട്ടിയ ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ, മറ്റെന്തെങ്കിലും ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നില്ലെങ്കിൽ, രഹസ്യമായി സൂക്ഷിക്കണം._