ഫോട്ടോ oR വീഡിയോ എടുക്കുവാൻ
പോലീസ് ചെയ്യുന്ന ഔദ്യോഗികമായ അവരുടെ ഡ്യൂട്ടി / പ്രവർത്തി പൊതുജനത്തിന് ഫോട്ടോ oR വീഡിയോ എടുക്കുവാൻ അധികാരം ഉണ്ടോ ?
കേരള പോലീസ് ആക്ട് 33 (2) പ്രകാരം ഏതൊരു പൗരനും , പബ്ലിക് സ്ഥലത്തോ - പ്രൈവറ്റ് സ്ഥലത്തോ പോലീസ് നടത്തുന്ന അവരുടെ ഡ്യൂട്ടി വീഡിയോ എടുക്കുവാനും , സൗണ്ട് റെക്കോർഡ് ചെയ്യുവാനും അധികാരം ഉണ്ട് . അത് ഒരു പോലീസ് ഉദ്യോഗസ്ഥനും തടയുവാൻ പാടുള്ളതല്ല .
ഏറ്റവും പുതിയ സുപ്രീം കോടതി വിധി പ്രകാരം പോലീസ് സ്റ്റേഷന്റെ ഉൾവശം പബ്ലിക് സ്പേസ് ആണ് . പോലീസ് സ്റ്റേഷന്റെ ഉൾവശത്തു നിന്നു പോലും വീഡിയോ എടുക്കാവുന്നതാണ് .
ഇനി ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ നിങ്ങളുടെ ഫോൺ നിങ്ങളുടെ സമ്മതം ഇല്ലാതെ തട്ടിപ്പറിക്കുകയാണെങ്കിലോ , crpc 102 പ്രകാരം സെസ്വർ മഹസ്സർ നോട്ടീസ് നൽകാതെ ഫോൺ പിടിച്ചു വാങ്ങുകയോ ചെയ്‌താൽ , നിങ്ങൾക്കു ആ പോലീസ് ഉദ്യോഗസ്ഥനെതിരെ മോഷണ കുറ്റത്തിനും - ഐപിസി യിലെ മറ്റു വകുപ്പുകളും ഉൾപ്പെടുത്തി മേൽ ഉദ്യോഗസ്ഥന് പരാതി നൽകാവുന്നതാണ് . പോലീസ് നടപടി എടുത്തില്ലെങ്കിൽ തുടർന്ന് Crpc 156(3) പ്രകാരം കോടതിയെ സമീപിക്കാവുന്നതാണ് .
അത് മാത്രം അല്ല ആ പോലീസ് ഉദ്യോഗസ്ഥനെതിരെ സിവിൽ കേസ് , പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി , യിൽ പരാതി നൽകാവുന്നതാണ് .
ഇന്ത്യൻ ഭരണ ഘടനയിലെ ആർട്ടിക്കിൾ 19,21 ന്റെ ലംഘനം കൂടി ആണ് അത് .
അത് കൊണ്ട് ഇനി അടുത്ത തവണ പോലീസിന്റെ വീഡിയോ എടുക്കുന്നത് അവർ തടഞ്ഞാൽ കേരള പോലീസ് ആക്ട് ( KP act ) ലെ 33(2) നെ പറ്റി അവരോട് പറയുക .
The 33 Clause (2) of the Kerala Police Act states, "No Police Officer shall prevent any member of the public from lawfully making any audio or video or electronic record of any police action or activity carried out in a public or private place."