അച്ചടി മേഖലയിലെ ജി.എസ്.ടി. വെട്ടിപ്പ് .
അച്ചടി മേഖലയിലെ ജി.എസ്.ടി. വെട്ടിപ്പ് .
--------------------------------
അഞ്ചു ലക്ഷം രൂപയുടെ
ജി .എസ്സ്. ടി. തട്ടിപ്പ് നടത്തിയ പ്രസ്സ് ഉടമയെ പിടി കൂടി.
തിരുവനന്തപുരത്ത് സ്ററാച്യു ജംങ്ഷനു താഴെയുളള എസ്. ബി. പ്രസ്സ് ഉടമ വിനോയി പുസ്തകം അച്ചടിച്ച് ലഭിക്കുവാൻ വരുന്നവരിൽ നിന്നും പതിനെട്ട് ശതമാനം തുക ജി. എസ്സ്. ടി. ഇനത്തിൽ സർക്കാരിൽ അടയ്ക്കുവാൻ വാങ്ങി വച്ചിട്ട് അഞ്ചുലക്ഷം രൂപയുടെ ജി. എസ്സ്. ടി.തട്ടിപ്പ് നടത്തിയത് അന്വേഷണത്തിൽ കണ്ടു പിടിച്ചു .
സംസ്ഥാന ജി. എസ്സ് . ടി. ഇൻവെസ്ററിഗേഷൻ വിഭാഗം തലവൻ റെൻ എബ്രഹാമിൻെറ കീഴിലുളള ഉദ്യോഗസ്ഥർ എസ്. ബി .പ്രസ്സ് റെയ്ഡ് ചെയ്താണ് ജി .എസ്സ്. ടി.തട്ടിപ്പ് കണ്ടു പിടിച്ചത്.
ജോമോൻ പുത്തൻപുരയ്ക്കലിൻെറ 'ദെെവത്തിൻെറ സ്വന്തം വക്കീൽ' എന്ന ആത്മകഥാ പുസ്തകം ഒന്നാം പതിപ്പ് എസ്. ബി. പ്രസ്സ് കഴിഞ്ഞ വർഷം മെയ് മാസത്തിൽ അച്ചടിച്ച് നൽകിയപ്പോൾ കരാറിൽ പറഞ്ഞ വ്യവസ്ഥകൾക്ക് വിരുദ്ധമായി മോശം ഗുണനിലവാരത്തിലാണ് പുസ്തകം അച്ചടിച്ചത്. രണ്ടായിരത്തി ഒരുനൂററിപ്പത്ത് കോപ്പി അച്ചടിച്ച് തരണമെന്നാണ് കരാറിൽ വ്യക്തമാക്കിയിരുന്നത്.എന്നാൽ രണ്ടായിരം കോപ്പിയെ അച്ചടിച്ച്
തന്നൊളളൂ.അതിനാൽ ആകെ കൊടുക്കേണ്ട തുകയിൽ നിന്നും അൻപതിനായിരം രൂപ കുറച്ചാണ് കൊടുത്തത്.എൻെറ കെെയ്യിൽ നിന്നും 18% തുകയായ 19620 രൂപ ജി എസ്സ് ററി അടയ്ക്കാൻ എസ് ബി പ്രസ്സുകാരൻ വാങ്ങിച്ചിട്ട് അടച്ചില്ല.അതിനെതിരെ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിനെയും അഡീഷണൽ ജി. എസ്സ്. ടി. കമ്മീഷണർ റെൻ എബ്രഹാമിനെയും നേരിൽ കണ്ട് ഞാൻ പരാതി നൽകിയിരുന്നു.അതിൻെറ അടിസ്ഥാനത്തിലാണ്. എസ് .ബി പ്രസ്സിൽ നടന്ന മുഴുവൻ ജി. എസ്സ്. ടി. തട്ടിപ്പും പിടികൂടിയത്. 17-05-2023 ന് ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് അഡീഷണൽ ജി. എസ്സ് .ടി.കമ്മീഷണർ റെൻ എബ്രഹാം ജി. എസ്സ്. ടി. തട്ടിപ്പ് കണ്ടു പിടിക്കാൻ ഞാൻ സർക്കാരിനെ സഹായിച്ചതിന് പൊന്നാട അണിയിച്ച് എന്നെ അദ്ദേഹത്തിൻെറ ഓഫീസിൽ വച്ച് ആദരിച്ചു.'ദെെവത്തിൻെറ സ്വന്തം വക്കീൽ' എന്ന പുസ്തകം വിതരണം ചെയ്യുന്നത് തൃശ്ശൂർ കറൻ്റ് ബുക്സാണ്.ഒന്നാം പതിപ്പൊഴിച്ച് ബാക്കി മുഴുവൻ പതിപ്പുകളും അച്ചടിച്ചത് തിരുവനന്തപുരത്തെ അക്ഷര പ്രസ്സിലാണ്.
ജോമോൻ പുത്തൻ പുരയ്ക്കൽ .