പി.എസ്.സി. റാങ്ക് ലിസ്റ്റ്
HRMP No. 3374/2022
മനുഷ്യാവകാശ കമ്മീഷനിൽ പി.എസ്.സി. യുടെ റിപ്പോർട്ട്: റാങ്ക് ലിസ്റ്റ് വന്ന് ഒരു വർഷത്തിന് ശേഷം പുതിയ വിജ്ഞാപനം
കൽപ്പറ്റ : എൽ. ഡി. ക്ലാർക്ക്, എൽ.ജി.എസ്. തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം കഴിയുമ്പോൾ മാത്രമേ ഈ തസ്തികകൾക്കായി പുതിയ വിജ്ഞാപന നടപടികൾ ആരംഭിക്കുകയുള്ളുവെന്ന് പി.എസ്.സി., മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ലോവർ ഡിവിഷൻ ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ് തുടങ്ങിയ തസ്തികകളിലേക്കുള്ള വിജ്ഞാപനം വൈകുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് പി.എസ്.സി. യുടെ മറുപടി.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് പി.എസ്.സി. സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ഒരു റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകൾക്ക് എല്ലാ വർഷവും പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിൽ പ്രസ്തുത തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒരു വർഷം കഴിയുമ്പോഴാണ് പുതിയ വിജ്ഞാപന നടപടികൾ ആരംഭിക്കുന്നതെന്ന് പി. എസ്. സി. അറിയിച്ചു.
എന്നാൽ പി. എസ്. സി. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിജ്ഞാപനം വൈകിപ്പിക്കുന്നതു കാരണം പ്രായപരിധി കഴിയുന്ന ഉദ്ദ്യോഗാർത്ഥികളുടെ അവസരമാണ് നഷ്ടമാകുന്നതെന്ന് പരാതിക്കാരൻ ആരോപിച്ചു.
പബ്ലിക് റിലേഷൻ ഓഫീസർ
16/02/2023.
#KeralaStateHumanRightsCommission
Byjunath Kakkadath