സംരംഭക സഹായ പദ്ധതി(ഇ.എസ്.എസ്).
വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് നടപ്പാക്കി വരുന്ന ഏറ്റവും പ്രചാരമുള്ളതും, ആകർഷകവുമായ പദ്ധതിയാണ് സംരംഭക സഹായ പദ്ധതി(ഇ.എസ്.എസ്). കേരളത്തിലെ ഉത്പാദന മേഖലയിൽ പ്രവർത്തിയ്ക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സ്ഥിര നിക്ഷേപത്തിന് അനുസരിച്ച് സാമ്പത്തിക സഹായം നൽകാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംരംഭക സഹായ പദ്ധതി പ്രകാരം ഉല്പാദന മേഖലയില്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് സ്ഥിര മൂലധന നിക്ഷേപത്തിന്റെ 15 ശതമാനം മുതല്‍ 45 ശതമാനം വരെ പരമാവധി 40 ലക്ഷം രൂപ വരെ നിബന്ധനകള്‍ക്ക് വിധേയമായി ധനസഹായം നല്‍കുന്നു. പ്രാരംഭ സഹായം (Start-up Support), നിക്ഷേപ സഹായം (Investment Support), സാങ്കേതികവിദ്യാ സഹായം (Technical Support) എന്നീ മൂന്ന് ഘട്ടങ്ങള്‍ ആയിട്ടാണ് സഹായം നല്‍കുന്നത്.
MSME Act 2006 പ്രകാരം രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറഞ്ഞിരിക്കുന്ന നെഗറ്റീവ് ലിസ്റ്റിൽ ഉള്‍പ്പെടാത്ത ഉൽപ്പാദന മേഖലയിലെ സൂഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കാണ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുളളത്.
താലൂക്ക് വ്യവസായ ഓഫീസിലെ അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർക്ക് നേരിട്ടോ ഓൺലൈൻ ആയോ അപേക്ഷകൾ സമർപ്പിക്കാം. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് https://industry.kerala.gov.in/mal/index.php/scheme/entrepreneur-support-scheme-schemes സന്ദർശിക്കുക.