കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി)

കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി) ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സംസ്ഥാനം നേരിടുന്ന വലിയൊരു പ്രശ്നം പരിഹരിക്കാനാണ് കെ.എസ്.ഡബ്ല്യു എം.പി പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. മാലിന്യനിർമാർ ജനം വലിയ വെല്ലുവിളി കൾ നിറഞ്ഞതാണെന്ന ബോധ്യത്തോടെ പ്രവർ ത്തിക്കണം. ഖരമാലിന്യപരിപാലനത്തിലൂടെ നാടിന്റെ മുഖം മാറ്റാൻ കഴിയുന്നതിനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. 

സിവിൽ സ്‌റ്റേഷനിൽ അഞ്ചാമത്തെ നിലയിൽ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) ഓഫീസിന് സമീപമാണ് പ്രോജക്ട് മാനേജ്‌മെന്റ് യുണിറ്റ് ഓഫീസ്.

ലോകബാങ്കിൻ്റെയും ഏഷ്യൻ ഇൻഫ്രാ സ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ബാങ്കിൻ്റെയും സഹായ ത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി. ഖരമാലിന്യ പ്രതിസന്ധിക്ക് പരിഹാരം കാണുക, മികച്ച ഖരമാലിന്യ പരിപാലനത്തിലൂടെ നഗരങ്ങളെ മാലിന്യമുക്തമാക്കുക എന്നിവയാണ് മുഖ്യ ലക്ഷ്യങ്ങൾ. മാലിന്യ പരിപാലനവും സംസ്കരണവും ആധുനികവും ശാസ്ത്രീ യവുമായ സാങ്കേതിക വിദ്യകളുടെ സഹായ ത്തോടെയാണ് നടപ്പാക്കുന്നത്. എല്ലാ നഗരസഭകൾക്കും സമഗ്ര മാലിന്യ പരിപാലന മാസ്റ്റർ പ്ലാൻ, റീജിയണൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, പുതിയ തൊഴിലവ സരങ്ങൾ, മാലിന്യ നീക്കത്തിന് അത്യാധുനിക ഗതാഗത സംവിധാനങ്ങൾ എന്നിവ അടങ്ങുന്നതാ ണ് പദ്ധതി. 

സംസ്ഥാനത്തെ 87 മുനിസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലുമാണ് പദ്ധതി നടപ്പിലാ ക്കുന്നത്. 2400 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക.

ജില്ലാ വികസന കമ്മീഷണർ ചേതൻ കുമാർ മീണയാണ് ജില്ലാ കോ- ഓഡിനേറ്റർ. ഡെപ്യൂട്ടി ജില്ലാ കോ-ഓഡിനേറ്റർ എം.എസ്. ധന്യ, മോണിറ്ററിംഗ് ആന്റ് ഇവാല്യുവേഷൻ എക്സ്പെർട്ട് പി.വി. അനൂപ്, എൻവയോൺമെന്റൽ എൻജിനീയർ ജിനിത വർഗീസ്, ഫിനാൻഷ്യൽ മാനേജ്മെന്റ് എക്സ്പെർട്ട് ജയന്തി കൃഷ്ണ, സോഷ്യൽ ആന്റ് കമ്മ്യൂണിക്കേഷൻ എക്സ്പെർട്ട് എസ്. വിനു എന്നിവരാണ് ഓഫീസിൽ പ്രവർത്തിക്കുന്നത്.