പരാതിയിൽ എന്ത് നടപടി സ്വീകരിച്ചു
വിഷയം : വിവരാവകാശ നിയമം 2005 , സെക്ഷൻ 6(1) പ്രകാരം നൽകുന്ന അപേക്ഷ.
സൂചന : _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ സംബന്ധിച്ച് _ _ _ _ _ _ _ _ _ _ _ _ തിയതി _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ എന്ന വ്യക്തി നൽകിയ പരാതി.
സൂചനയിലെ പരാതി സംബന്ധിച്ച് വിവരാവകാശ നിയമം സെക്ഷൻ 2(f ) അനുസരിച്ചു താഴെ പറയുന്ന വിവരങ്ങൾ ലഭ്യമാക്കുക
1.a. ടി പരാതി കൈകാര്യം ചെയ്ത ഫയൽ നമ്പർ
1. b പരാതി സ്വീകരിച്ച നമ്പർ
2. ടി പരാതിയുടെ ദിവസേനയുള്ള പുരോഗതി വ്യക്തമാക്കുന്ന രേഖകളുടെ പകർപ്പ്
3. ടി പരാതിയിൽ സ്വീകരിച്ച മേൽനടപടികൾ വ്യക്തമാക്കുന്ന രേഖകളുടെ പകർപ്പ്
4. ഫയൽ കുറിപ്പുകൾ അടക്കം ടി ഫയലിലെ മുഴുവൻ രേഖകളുടെയും പകർപ്പ്.
5. ടി പരാതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ്
6. ബന്ധപ്പെട്ട കറസ്പോണ്ടൻസ് ഫയലിന്റെ പകർപ്പ്
7. പരാതി അന്വേഷിച്ച/ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ പേരും സ്ഥാനപ്പേരും ഔദ്യോഗിക മേൽവിലാസവും ഫോൺ നമ്പറും
8. പരാതിയിൽ നടപടി സ്വീകരിക്കാതിരിക്കാൻ അടിസ്ഥാനമായ ഉത്തരവുകളോ കോടതി വിധികളോ ഉണ്ടെങ്കിൽ പകർപ്പ് ലഭ്യമാക്കുക