ജനസാന്ദ്രതയുള്ള സ്ഥലത്ത് നായവിൽപ്പന കേന്ദ്രം പാടില്ല:

Kerala State Human Rights commission

Thiruvananthapuram

ജനസാന്ദ്രതയുള്ള സ്ഥലത്ത്

നായവിൽപ്പന കേന്ദ്രം പാടില്ല:

മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: ജനസാന്ദ്രതയുള്ള പ്രദേശത്ത് നായവിൽപ്പന കേന്ദ്രം നടത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ.

പഴയന്നൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന നായ വളർത്തൽ കേന്ദ്രത്തിനെതിരെ നടപടിയെടുക്കാനാണ് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി പഴയന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.പഴയന്നൂർ പൈക്കോട്ടുപാറയിൽ വർഗീസ് സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരൻ്റെ വീടിന് മുൻവശത്താണ് വിൽപ്പന കേന്ദ്രം പ്രവർത്തിക്കുന്നത്. നായ്ക്കളുടെ കുര അസഹനീയമാണെന്നും ദുർഗന്ധവും പരിസര മലിനീകരണവും കാരണം ബുദ്ധിമുട്ടുകയാണെന്നും പരാതിയിൽ പറയുന്നു.

കമ്മിഷൻ പഴയന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. ലൈസൻസോടു കൂടിയാണ് നായ്ക്കളെ വളർത്തുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.എന്നാൽ എത്ര നായ്ക്കളുണ്ടെന്നും എന്തിന് വേണ്ടിയാണ് വളർത്തുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമല്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.ഭീഷണിയുള്ള സാഹചര്യത്തിൽ പരാതിക്കാരന് പോലീസിൽ പരാതി നൽകാമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.നായ്ക്കളുടെ സദാ നേരമുള്ള കുരയും പരിസര മലിനീകരണവും അവസാനിപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കുര കാരണമുള്ള ബുദ്ധിമുട്ടും പരിസര മലിനീകരണവും അവസാനിപ്പിക്കാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു .

പി.ആർ.ഒ.

1912/20

#KeralaStateHumanRightsCommission