ആധാരത്തിൽ തെറ്റുണ്ടെങ്കിൽ ഭൂമിയുടെ പോക്കുവരവും കരമടവും നിഷേധിക്കാമോ ?

ആധാരത്തിൽ തെറ്റുണ്ടെങ്കിൽ  ഭൂമിയുടെ പോക്കുവരവും കരമടവും നിഷേധിക്കാമോ ?

ഉടമസ്ഥത പ്രമാണങ്ങളിൽ ഒരു വസ്തു വ്യക്തമാക്കപ്പെടുന്നത്  മൂന്ന്  പരാമർശങ്ങളിലൂടെയാണ്

1. സർവേ നമ്പർ.

2. വിസ്തീർണം.

3. അതിരുകൾ .

ഈ മൂന്ന് ഘടകങ്ങളും പരസ്പരം പൊരുത്തപ്പെടത്തക്ക വിധത്തിൽ  കൃത്യമായാൽ അത് ഉത്തമമായ ഒരു രേഖയാണ്. എന്നാൽ ഇവയിൽ ഏതെങ്കിലും പരസ്പരം പൊരുത്തപ്പെടാതെ വന്നാൽ പ്രമാണം അസാധു ആകുമോ എന്നതാണ് ചോദ്യം. 

പ്രമാണം അസാധുവാകണമെന്നില്ല എന്നതാണ് നിയമം. Demonstratio falsa non nost cum de corpore constat. അതായത് വിവരണങ്ങളിലെ തെറ്റായ പരാമർശങ്ങൾ ഒരു പ്രമാണത്തെ അസാധുവാക്കണമെന്നില്ല.  സാധാരണ ആധാരങ്ങളിൽ  മുകളിൽ പറഞ്ഞ മൂന്ന് ഘടകങ്ങളിലൂടെയാണ് ആധാര വസ്തു പരാമർശിക്കപ്പെടുന്നത്. എന്നാൽ സർവ്വേ നമ്പറിലോ  വിസ്തീർണ്ണവിവരണത്തിലോ അപാകതകൾ ഉള്ളതായി കണ്ടെത്തിയാൽ പ്രമാണത്തിലെ  അതിർത്തി വിവരണം മേധാവിത്വം പുലർത്തും എന്നതാണ് തത്വം ( boundary will prevail over survey and extent). പക്ഷേ ഇത് എല്ലായ്പ്പോഴും ഒരു അലംഘനീയമായ നിയമമായി പരിപാലിക്കപ്പെടണമെന്നില്ല എന്ന് കോടതി പറയുന്നു. സ്ഥലപരിശോധനയിലൂടെ വസ്തു നിർണയം നടത്തുമ്പോൾ തെറ്റായ പരാമർശം ഏതാണ് എന്ന് തിരിച്ചറിയുക. അവ തള്ളിക്കളയുക ശരിയായിട്ടുള്ളവ സ്വീകരിക്കുക.  ഈ രീതിയാണ് സ്വീകരിക്കപ്പെടേണ്ടത്. വസ്തുവിന്റെ പോക്കുവരവ് എന്നത്  ഉടമസ്ഥാവകാശ നിർണയമല്ല നേരെമറിച്ച് വസ്തുവിന്റെ കരം ആരിൽ നിന്ന് സ്വീകരിക്കണം എന്ന് നിർണയിക്കാനുള്ള ഒരു നടപടിക്രമം മാത്രമാണ്. ഒരു വസ്തുവിന്റെ ആധാരം എന്നത് Indian registration act  സംബന്ധിച്ചുംTransfer of property Act  സംബന്ധിച്ചുംവസ്തുവിന്റെ കൈമാറ്റം നടന്നു എന്നത് സംബന്ധിച്ച പബ്ലിക് നോട്ടീസ് ആണ് . ഉടമസ്ഥാവകാശം നിർണയിക്കാനല്ല കൈവശം നിർണയിക്കുവാനാണ് പോക്കുവരവ് എന്ന പരിമിത ലക്ഷ്യത്തിനായി റവന്യൂ ഉദ്യോഗസ്ഥർ ആധാരം പരിശോധിക്കുന്നത്. ആധാരത്തിന്റെ ഒറിജിനൽ കൈവശമുള്ള ഒരു വ്യക്തിക്ക് De Jure possession ഉണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ്. പ്രമാണം സംബന്ധിച്ച് പോക്കുവരവ് ഉദ്യോഗസ്ഥൻ പരിശോധന നടത്തുന്ന സമയം വരെ ആർക്കും തർക്കം ഇല്ലെങ്കിൽ എന്നാൽ പിന്നെ ഞാനായിട്ട് തർക്കം ഉന്നയിച്ചു കളയാം എന്ന് നിശ്ചയിച്ച് പോക്കുവരവ് നിഷേധിക്കുവാൻ ഒരു റവന്യൂ ഉദ്യോഗസ്ഥനും അധികാരമില്ല. ആർക്കെങ്കിലും തർക്കം ഉണ്ടെങ്കിൽ പോലും അത് ഒരു സിവിൽ കോടതി മുമ്പാകെ ഉന്നയിക്കപ്പെടാൻ കാലം അത്തരം ഉടമസ്ഥതാ തർക്കങ്ങൾ പരിഗണിക്കുവാൻ ഒരു റവന്യൂ ഉദ്യോഗസ്ഥനും അധികാരവുമില്ല. അതായത് നിയമപരമായി നടപടിക്രമങ്ങൾ പാലിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കിയ ഒരു പ്രമാണം കോടതി അസാധുവാക്കാത്തിടത്തോളം കാലം സാധുവാണ്. സ്ഥലപരിശോധന നടത്തുമ്പോൾ പ്രമാണത്തിലെ 3 ഘടകങ്ങളിൽ ഏതെങ്കിലും ഒന്ന് വസ്തുവുമായി ഒത്തു വരുന്നുവെങ്കിൽ പ്രമാണം സാധുവായി കരുതി പോക്കുവരവ് ചെയ്തു നൽകണം. സർവ്വേ നമ്പർ ആണ് തെറ്റ് എങ്കിൽ ശരിയായ സർവേ നമ്പറിൽ പോക്ക് വരവ് ചെയ്യണം. വിസ്തീർണ്ണമാണ് തെറ്റ് എങ്കിൽ അതിർത്തിക്കുള്ളിലെ വിസ്തീർണ്ണം പോക്കുവരവ് ചെയ്തു കൊടുക്കണം.  തിരുത്താധാരം എഴുതി കൊണ്ടുവന്നാൽ മാത്രമേ ചെയ്തു നൽകുകയുള്ളൂ എന്ന് പ്രഖ്യാപിച്ച് വസ്തുവിന്റെ കൈവശക്കാരൻ റെ പേര് ശരിയായി തണ്ടപ്പേർ രേഖകളിൽ ചേർത്ത് പോക്കുവരവ് ചെയ്യാതെ വസ്തു കര രഹിതമായി പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധമാണ്. വസ്തുവിനെ തിരുത്താധാരം എഴുതിയില്ലെങ്കിൽ ഒരുപക്ഷേ അപേക്ഷകന് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. അതൊന്നും ധാരാളം പ്രശ്നങ്ങളുള്ള വില്ലേജ് ഓഫീസർ തലയിൽ കയറ്റി വെക്കണമെന്നില്ല. അത് വസ്തുവിന്റെ ഉടമയുടെ പ്രശ്നമാണ്. കരം സ്വീകരിക്കുക എന്ന പരിമിത ലക്ഷ്യം മാത്രമുള്ള വില്ലേജ് ഓഫീസറുടെ പ്രശ്നമല്ല. 

SA- 290/1999. KHC.

വ്യത്യസ്തമായ അഭിപ്രായമുള്ളവർ ദയവായി ആക്ടുo  റൂളും  സെക്ഷനും പരാമർശിക്കുക..

9447464502