പ്രമാണത്തിലെ വസ്തു വിവരപ്പട്ടിക
വസ്തു വാങ്ങുമ്പോൾ രജിസ്റ്റർ ചെയ്തു കിട്ടുന്ന പ്രമാണത്തിലെ വസ്തു വിവരപ്പട്ടിക യിൽ താഴെപ്പറയുന്ന കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടുണ്ടായേ ക്കാം....
_________
വൻവിലകൊടുത്തു വസ്തുവാങ്ങുമ്പോൾ വളരെയേറെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഒരുപക്ഷെ ആയുഷ്ക്കാലം കോടതിവരാന്തയിൽ ചിലവഴിക്കേണ്ടി വന്നേക്കാം......
1. നിങ്ങൾ വാങ്ങിയിരിക്കുന്ന വസ്തുവിന്റെ അതിരുകളുടെ വിവരണം പൂർണമായിരിക്കണം. അതായത് എന്നാണോ ആധാരം തയ്യാറാക്കുന്നത് അന്ന് കാണുന്ന വസ്തുവിന്റെ അതിരുകളായിരിക്കണം ആധാരത്തിൽ വിവരിച്ചു ചേർക്കേണ്ടത്. കൈമാറ്റം ചെയ്യപ്പെടുന്നതോ, എഴുതി കൊടുക്കുന്നതോ ആയ വസ്തുവിന്റെ മാത്രം അതിരുകൾ ആധാരത്തിൽ വിവരിച്ചാൽ മതിയാകും...
2. ഒന്നിൽ കൂടുതൽ സർവ്വേ നമ്പറുകൾ ഉണ്ടെങ്കിൽ ഓരോരോ സർവ്വേ- സബ്ഡിവിഷൻ നമ്പറിലും ഉൾപ്പെട്ട വസ്തുക്കളുടെ വിസ്തീർണ്ണ സഹിതം വെവ്വേറെ അക്കത്തിലും അക്ഷരത്തിലും വിവരിക്കേണ്ടതാണ്.
3. വസ്തുവിന്റെ അതിരുകൾ വിവരിക്കുന്ന ഭാഗത്ത് ഹൈവേ റോഡിന് പൊതുവഴി അല്ലെങ്കിൽ ഗവൺമെന്റ് വസ്തു എന്നെല്ലാം വിവരിച്ച് തെറ്റായ ധാരണ സൃഷ്ടിക്കാതെ നാഷണൽ ഹൈവേ, PWD റോഡ് എന്ന രീതിയിൽ തന്നെ രേഖപ്പെടുത്തിയിരിക്കണം.
4. വസ്തുവിൽ കെട്ടിടം ഉണ്ടെങ്കിൽ കെട്ടിടത്തിന്റെ നമ്പറും, തരവും, തറ വിസ്തീർണ്ണവും വിവരിച്ചിരിക്കണം.
5. ഭാഗപത്രം ആണെങ്കിൽ ഓരോ വ്യക്തിക്ക് കിട്ടുന്ന ഓഹരിയുടെ പട്ടിക ഉണ്ടാവുകയും, ആ പട്ടിക ആർക്കാണോ അവകാശപ്പെട്ടു സിദ്ധിക്കുന്നത് അയാളുടെ പേരും രേഖപ്പെടുത്തിയിരിക്കണം..
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/L54tPOJ50KFIUOGHvxrhJL
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)