ആശാവർക്കറില്ല : രണ്ടാഴ്ചക്കകം നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
HRMP No : 5692/2022
Kerala State Human Rights commission
Thiruvananthapuram
13/03/23
ആശാവർക്കറില്ല : രണ്ടാഴ്ചക്കകം നിയമിക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട : ആശാവർക്കറുടെ നിയമനം സംബന്ധിച്ച തർക്കം കാരണം നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ആശാവർക്കറെ നിയമിച്ചിട്ടില്ലെന്ന പരാതിയിൽ രണ്ടാഴ്ചയ്ക്കകം പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പുതിയ ആശാവർക്കറെ രണ്ടാഴ്ചക്കകം നിയമിക്കണമെന്ന് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് നിർദ്ദേശം നൽകിയത്. മൂന്നാം വാർഡിലെ ആശാവർക്കറായിരുന്ന സുജാതാ സോമനെതിരെ പരാതിയുയർന്നതിനെ തുടർന്ന് നാലാം വാർഡിൽ നിന്നും ബീനാ ജോബിയെ മൂന്നാം വാർഡിൽ നിയമിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇവർ തമ്മിലുള്ള തർക്കത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെയും ആശാ ഗ്രീവൻസ് കമ്മിറ്റിയുടെയും അന്തിമ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ മൂന്നാം വാർഡിൽ ആശാവർക്കറുടെ സേവനം ലഭിക്കാത്തത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
നിയമന തർക്കങ്ങൾ കാരണം ആശാവർക്കറുടെ സേവനം വാർഡിലെ ജനങ്ങൾക്ക് നിഷേധിക്കുന്നത് പൗരാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പബ്ലിക് റിലേഷൻസ് ഓഫീസർ
13/03/2023.
#KeralaStateHumanRightsCommission