കക്കൂസ് മാലിന്യം കാരണം കിണർ വെള്ളം മലിനമായ

HRMP No : 4567/2021

Kerala State Human Rights  commission

Thiruvananthapuram

27/03/23

കക്കൂസ് മാലിന്യം പ്ലാസ്റ്റിക് ടാങ്കിൽ നിക്ഷേപിച്ചില്ലെങ്കിൽ

 നടപടി വേണം :    മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം :  കക്കൂസ് മാലിന്യം കാരണം കിണർ വെള്ളം മലിനമായ സാഹചര്യത്തിൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് സഹായം നൽകിയതിനെ തുടർന്ന് സ്ഥാപിച്ച പ്ലാസ്റ്റിക്  സെപ്റ്റിക് ടാങ്കിൽ മാത്രം കക്കൂസ് മാലിന്യം നിക്ഷേപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.  ഇല്ലെങ്കിൽ പഞ്ചായത്ത് നിയമപ്രകാരം ശിക്ഷണ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.  

     ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.  ചാത്തന്നൂർ ഇടനാട് സ്വദേശിനിയുടെ പരാതി തീർപ്പാക്കി കൊണ്ടാണ് ഉത്തരവ്.  പരാതിക്കാരിയുടെ അയൽവാസിയുടെ വീട്ടിലെ കക്കൂസ് മാലിന്യം കാരണം കിണർ മലിനമായെന്നാണ് പരാതി.

     2021 – 22 സാമ്പത്തിക വർഷം പരാതിയിലെ എതിർകക്ഷിക്ക് 15,400 രൂപ അനുവദിച്ചിട്ടുണ്ടെന്നും പ്ലാസ്റ്റിക് സെപ്റ്റിക് ടാങ്ക് വാങ്ങി സ്ഥാപിച്ചിട്ടുണ്ടെന്നും ചാത്തന്നൂർ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.  എന്നാൽ ഇത് ഉപയോഗിച്ച് തുടങ്ങിയിട്ടില്ല.  പരാതിക്കാരിക്ക് കുടിവെള്ള കണക്ഷൻ നൽകാൻ ഒരു മാസത്തിനകം നടപടിയെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

     പബ്ലിക് റിലേഷൻസ് ഓഫീസർ