സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ മകന് അനുവദിക്കാനാവില്ല

HRMP No : 647/2022 

Kerala State Human Rights  commission

Thiruvananthapuram

 09/03/23

മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട്  :  സ്വാതന്ത്ര്യ സമര സേനാനി

പെൻഷൻ  മകന് അനുവദിക്കാനാവില്ല

ആലപ്പുഴ : ആസ്പിൻവാൾ കമ്പനിയിൽ വി. എസ്. അച്ച്യുതാനന്ദനൊപ്പം ജോലി ചെയ്യുകയും പുന്നപ്ര – വയലാർ സമരത്തിൽ പങ്കെടുത്ത് ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്ത XXX ന്റെ മകൻ XXXന് കേരള സ്വതന്ത്ര്യ സമര സേനാനി പെൻഷൻ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം പെൻഷൻ അനുവദിക്കാൻ കഴിയില്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.  പരാതിക്കാരന് ചികിത്സാ സഹായമായി 15000 രൂപ അനുവദിച്ചിട്ടുണ്ടെന്നും അറിയിച്ചു.  

     കയർ തൊഴിലാളിയായിരുന്ന താൻ 2018 ൽ വൃക്കരോഗിയാണെന്നും  പ്രതിമാസം 2000 രൂപ മരുന്നിന് വേണമെന്നും കയർതൊഴിലാളി പെൻഷനായി 1600 രൂപ മാത്രമാണ് ലഭിക്കുന്നതെന്നും പരാതിക്കാരനായ XXX അറിയിച്ചു.

     എന്നാൽ പരാതിക്കാരൻ മാതാവിന്റെ പെൻഷൻ പേയ്മെന്റ് ഓർഡറും നിയമപരമായ അനന്തരാവകാശ സർട്ടിഫിക്കേറ്റും പെൻഷനുമേൽ അവകാശം ഒഴിഞ്ഞുകൊണ്ടുള്ള മറ്റ് മക്കളുടെ നിരാക്ഷേപ പത്രവും ഹാജരാക്കിയിട്ടില്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.  66 വയസ്സുള്ള അപേക്ഷകന് ഭാര്യയും പ്രായപൂർത്തിയായ തൊഴിൽ രഹിതനായ മകനുമുണ്ട്.  വാർഷിക വരുമാനം 25200 രൂപ കയർ തൊഴിലാളി പെൻഷനും വാർദ്ധക്യകാല പെൻഷനും പരാതിക്കാരൻ വാങ്ങുന്നുണ്ട്.  കേരള സ്വതന്ത്ര്യ സമരസേനാനി പെൻഷൻ ചട്ടങ്ങളിലെ നിലവിലെ വ്യവസ്ഥകൾ പ്രകാരം പെൻഷൻ അനുവദിക്കാൻ നിർവാഹമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

     റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി കേസ് തീർപ്പാക്കി.

 പബ്ലിക് റിലേഷൻസ് ഓഫീസർ

#KeralaStateHumanRightsCommission