ലെപ്രസി സാനിറ്റോറിയവും മനുഷ്യാവകാശ കമ്മീഷൻ സന്ദർശിച്ചു
വണ്ടാനം മെഡിക്കൽ കോളേജും
ലെപ്രസി സാനിറ്റോറിയവും
മനുഷ്യാവകാശ കമ്മീഷൻ സന്ദർശിച്ചു
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലും നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലും മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാ കുമാരി സന്ദർശനം നടത്തി.
നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന സൊസൈറ്റിയിൽ സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടെന്ന പരാതിയെ തുടർന്നാണ് കമ്മീഷൻ സന്ദർശനം നടത്തിയത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ക്രമക്കേട് നടന്നുവെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട രേഖകൾ കമ്മീഷൻ പരിശോധിച്ചു.പരിശോധനയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ഉത്തരവ് പാസാക്കും.
വണ്ടാനം മെഡിക്കൽ കോളേജിലെ അറ്റൻഡൻസ് രജിസ്റ്ററിൽ ചില പൊരുത്തകേടുകൾ കണ്ടതിനെ തുടർന്ന് ജീവനക്കാർക്ക് കമ്മീഷൻ താക്കീത് നൽകി.
പി.ആർ.ഒ.
#KeralaStateHumanRightsCommission