പരിശോധനാ ഫലം ലഭിക്കുന്നതിന് മുമ്പ് പേവിഷ വാക്സിൻ വിതരണം :

പരിശോധനാ ഫലം ലഭിക്കുന്നതിന് മുമ്പ് പേവിഷ വാക്സിൻ വിതരണം :

റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് :-  കേന്ദ്ര മരുന്നു പരിശോധനാ ലബോറട്ടറിയുടെ അന്തിമ പരിശോധനാ ഫലം വരുന്നതിന് മുമ്പ് പേ വിഷ വാക്സിൻ ഇറക്കുമതി ചെയ്ത കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ നടപടിക്കെതിരെ  മനുഷ്യാവകാശ കമ്മീഷൻ.

          ഫലപ്രാപ്തിയും പ്രതിരോധ ശക്തിയും സംബന്ധിച്ച റിപ്പോർട്ടില്ലാതെ വാക്സിൻ വാങ്ങിയതിന്റെ കാരണം സംബന്ധിച്ച് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ജനറൽ മാനേജരും ക്വാളിറ്റി കൺട്രോളറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 31 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.  പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.  

#KeralaStateHumanRightsCommission