പരാതികൾ സമർപ്പിക്കുമ്പോൾ കൈപ്പറ്റ് രസീത്
*സർക്കാർ ഓഫീസുകളിൽ പരാതികൾ സമർപ്പിക്കുമ്പോൾ കൈപ്പറ്റ് രസീത് ലഭിക്കുമോ?*
_____________________
സർക്കാർ ഓഫീസുകളിൽ അപേക്ഷകളും, പരാതികളും നേരിട്ട് കൊടുക്കുമ്പോൾ, രശീതി വാങ്ങിയില്ലെങ്കിൽ അത് റെക്കോർഡ് ചെയ്യപ്പെടില്ല. ഭാവിയിൽ നിങ്ങൾ കൊടുത്ത അപേക്ഷയുമായി ബന്ധപ്പെട്ട ഏതെങ്കിലും കത്തിടപാടുകൾ നടത്തണമെങ്കിൽ നിങ്ങൾ നൽകിയ അപേക്ഷയുടെ റഫറൻസ് ഇല്ലാത്തതുകാരണം അപേക്ഷയിൽ അനന്തര നടപടികൾ അസാധ്യമാകും.
താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
1. സർക്കാർ ഓഫീസുകളിൽ (പോലീസ് സ്റ്റേഷൻ ഉൾപ്പെടെ) പൊതുജനങ്ങൾ നേരിട്ട് നൽകുന്ന പരാതികൾ, നിവേദനങ്ങൾ, അപേക്ഷകൾ തുടങ്ങിയവയ്ക്ക് ബന്ധപ്പെട്ട ഓഫീസിൽ നിന്നു തന്നെ നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ ഫോറത്തിൽ ഓഫീസ് സീലോടുകൂടിയ കൈപ്പറ്റ് രസീത് ലഭിക്കുന്നതാണ്.
2. തപാലിൽ നൽകുന്ന അപേക്ഷകൾ, പരാതികൾ, നിവേദനങ്ങൾ മുതലായവയ്ക്ക് കൈപ്പറ്റ് രസീത് ആവശ്യമുണ്ടെങ്കിൽ പരാതിക്കാരൻ സ്വന്തം മേൽവിലാസം എഴുതിയ പോസ്റ്റ് കവർ പരാതിയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുകയും, ആ കാര്യം അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതുമാണ്.
3. പൊതുജനങ്ങൾ നേരിട്ടോ തപാലിലോ നൽകുന്ന പരാതികൾക്ക് മൂന്ന് ദിവസത്തിനകം കൈപ്പറ്റ് രസീത് നൽകിയിരിക്കണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട സെക്ഷൻ സൂപ്രണ്ട്, കൈകാര്യം ചെയ്യുന്ന ക്ലർക്ക് എന്നിവർ ഉത്തരവാദികൾ ആയിരിക്കുമെന്ന് സർക്കാർ പുറത്തിറക്കിയ 19754/AR13(2)/04 -AR Dtd 1/1/2005 നമ്പർ സർക്കുലറിലുണ്ട്.
തപാൽ വഴി അയക്കുകയാണെങ്കിൽ രജിസ്റ്റർ ചെയ്ത് AD Card സഹിതം അയക്കുക.
അയച്ച നിവേദനത്തിന്റെ / അപേക്ഷയുടെ രണ്ടു കോപ്പി സർക്കാർ രശീതി സഹിതം സൂക്ഷിക്കാൻ മറക്കരുത്.
കൈപ്പറ്റുന്ന രേഖകൾക്കും അപേക്ഷകൾക്കും റസീപ്റ്റ് തരുന്നില്ലയെന്നു പലരും പല വകുപ്പുകളെപ്പറ്റിയും എഴുതിയത് വായിക്കാൻ ഇടയായതുകൊണ്ടാണ് ഞാൻ ഇതെഴുതുന്നത് ഓഫീസുകളിൽ സമർപ്പിക്കാനുള്ള രേഖകളും അപേക്ഷകളും പോസ്റ്റ് ഓഫീസ് വഴി ഒരു Acknowledgement കാർഡ് കൂടി വച്ച് രജിസ്റ്റേർഡ് ആയി അയച്ചാൽ പോരെ . കിട്ടിയില്ലെന്നും കണ്ടില്ലെന്നും രേഖ ഒപ്പിട്ടെടുത്ത ഉദ്യോഗസ്ഥന് പറയാൻ പറ്റുമോ ? ഓഫീസിലേക്ക് ബസിനു പോകേണ്ട ദൂരമുണ്ടെങ്കിൽ ആ തുക പോലും വേണ്ടി വരില്ലല്ലോ രജിസ്റ്റർ ആയി അയക്കാൻ .മറ്റൊന്ന് നിങ്ങൾ കൊടുത്ത രേഖ ഓഫീസിലെ ഇൻവെർഡ് രജിസ്റ്ററിൽ ചേർത്തുകാണും . മരിച്ചവിവരം യഥാ സമയം അറിയിച്ചില്ലെന്ന പേരിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ , വിവരാവകാശ നിയമമനുസരിച്ചു അപേക്ഷകൊടുത്തു ഇൻവെർഡ് രജിസ്റ്റർ സ്വയം പരിശോധിക്കാനും അങ്ങനെ രേഖ കൊടുത്ത വിവരം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താനും കഴിയും
ഉത്തരവ് അനുസരിച്ചു Email . പരാതിക്കുo Reciept നൽകാൻ കഴിയുന്നില്ല , പരാതിൽ എടുത്ത് നടപടിയോ , തീരുമാനം പോലും നൽക്കുന്നില്ല.
എല്ലാതിനും RTI Act അപേക്ഷ വഴി മാത്രം ലഭിക്കും എങ്കിൽ ഉദോഗസ്ത്ഥ ഭരണ പരിഷ്കാര വകുപ്പിന്റെയും, . GAD Dep ഇറക്കുന്നത് വഴി പോതുജനങ്ങൾക്കു പ്രയോജനം ലഭിക്കുന്നില്ല.? [Email പരാതിക്കു Return Receipt 5 ദിവസത്തിൽ നൽക്കണം , ഒരു മാസത്തിൽ പരാതിയിൽ തൽക്കാല Report ഉം, മുന്നു മാസത്തിൽ final Report ഉം നൽക്കണം എന്ന് ഉത്തരവ് ക്കൾ]
facebook post by k joseph peter