പഞ്ചായത്ത് കൃത്യസമയത്ത് അപേക്ഷയ്ക്ക് മറുപടി നൽകുന്നുണ്ടോ?
പഞ്ചായത്ത് കൃത്യസമയത്ത് അപേക്ഷയ്ക്ക് മറുപടി നൽകുന്നുണ്ടോ?*
കേരള പഞ്ചായത്ത് രാജ് ആക്ടിലെ സെക്ഷൻ 271 എ,ബി,സി അനുസരിച്ച് ഭരണപരമോ, നിയന്ത്രണപരമോ, വികസനപരമോ ആയ ഏതെങ്കിലും വസ്തുതകളോ വിവരങ്ങളോ ഒരു പൗരൻ ആവശ്യപ്പെട്ടാൽ ആയതു നൽകുവാൻ സെക്രട്ടറിക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ വ്യക്തിപരമായി ബാധ്യതയുള്ളതാണ്. കൃത്യസമയത്ത് മറുപടി നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ടി ഉദ്യോഗസ്ഥൻ പ്രതിദിനം 50 രൂപ ഫൈനായി പഞ്ചായത്ത് ഫണ്ടിലേക്ക് അടക്കേണ്ടി വരുമെന്ന വസ്തുത അറിയുക.
അപേക്ഷകൾ നിരസിക്കുന്ന സംഗതിയിൽ, നിരസിക്കുന്നതിന്റെ കാരണവും ഈ അപേക്ഷയിൽ വീണ്ടും അപ്പീൽ/ റിവിഷൻ എന്നിവ ഉണ്ടെങ്കിൽ അതിനുവേണ്ടി ആരെയാണ് സമീപിക്കേണ്ടതെന്ന കൃത്യമായ മേൽവിലാസവും സമയപരിധിയും അപേക്ഷകനെ അറിയിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ ആവശ്യമായ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുണ്ടോ യെന്ന വിവരം ഉറപ്പാക്കി സേവനം നൽകുന്ന തീയതി രേഖപ്പെടുത്തി കൈപ്പറ്റ് രസീത് അപേക്ഷകന് നൽകേണ്ടതാണ്.
കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 235( I, J, N, W, X) എന്നിവ പ്രകാരം സെക്രട്ടറി നൽകിയിട്ടു ള്ള നോട്ടിസിനെതിരെയുള്ള അപ്പീൽ LSGD Tribunal മുൻപാകെയാണ് സമർപ്പിക്കേണ്ടത്.