മെഡിസെപ് ക്ലെയിം ഹിസ്റ്ററി

മെഡിസെപ് പ്രകാരം ചികിത്സ പൂർത്തിയായ ശേഷം  ആശുപത്രി നമുക്കു തന്ന ബില്ലിലെ തുക തന്നെയാണ് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ക്ലെയിം ചെയ്തു വാങ്ങിയിരിക്കുന്നതെന്ന് എങ്ങനെ അറിയും

 https://medisepkerala.com/ 

1.ലോഗിൻ ചെയ്യാൻ വേണ്ടി https://medisepkerala.com/ എന്ന സൈറ്റിൽ ആദ്യം PEN/PPO number ഉപയോഗിച്ചു് റെജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യുക

2.റെജിസ്റ്റർ ചെയ്തതിന് ശേഷം യൂസർ ഐഡിയും പാസ് വേഡും നൽകി സ്വന്തം പ്രൊഫൈൽ എടുക്കുക.

3.അതിലെ ക്ലെയിം ഹിസ്റ്ററി പരിശോധിച്ചാൽ എത്ര തുകയാണ് നമ്മുടെ അക്കൗണ്ടിൽ നിന്നും കുറവു ചെയ്തിരിക്കുന്നത് എന്നും ബാക്കി എത്ര തുക നീക്കിയിരിപ്പുണ്ടെന്നും മനസ്സിലാക്കാം.

4. _ആശുപത്രിയിൽ നിന്ന് നമുക്കു തന്ന ബിൽ തുകയിൽ നിന്ന് വ്യത്യാസം കണ്ടാൽ പ്രൊഫൈലിലെ Grievance മെനുവിൽ ക്ലിക്ക് ചെയ്ത് തെളിവു സഹിതം പരാതി സമർപ്പിക്കുക.

 5.ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോൾ ബില്ല് /ബിൽ കോപ്പി ചോദിച്ചു വാങ്ങാനും മറക്കരുത്_.

ശ്രദ്ധിക്കുക: https://medisep.kerala.gov.in/ എന്ന സൈറ്റ് ഓഫിസിൽ നിന്നും ലോഗിൻ ചെയ്യനുള്ളതാണ്.

https://medisepkerala.com/ എന്ന സൈറ്റിൽ ആണ് മെഡിസെപ് പോളിസിയുള്ള ആൾ രോഗി എന്ന നിലയിലോ ആശ്രിതന് വേണ്ടിയൊ ( beneficiary)  ലോഗിൻ ചെയ്യേണ്ടത് .