ഭൂവിനിയോഗം: ചികിത്സ തൊലിപ്പുറത്തല്ല.- Joice George
ഭൂവിനിയോഗം: ചികിത്സ തൊലിപ്പുറത്തല്ല.
1960 ലെ കേരള ഭൂപതിവ് നിയമത്തിന്‍ കീഴില്‍ രൂപം നല്‍കിയിട്ടുള്ള വിവിധ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ ഭൂമിയുടെ ഇടുക്കി ജില്ലയിലെ വിനിയോഗം സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്‍റ് 22.08.2019 തീയിതില്‍ സ.ഇ.(കൈ)നം.269/2019/റവ നമ്പരായി
ഉത്തരവ് പുറപ്പെടുവിക്കുകയും തുടര്‍ന്ന് തദ്ദേശസ്വയംഭരണ വകുപ്പ് 25.09.2019 തീയതിയില്‍ സ.ഉ(സാധാ)നം.2078/2019/ന.സ്വ.ഭ.വ ഉത്തരവ് പ്രകാരം കെട്ടിട നിര്‍മ്മാണത്തിന് പെര്‍മിറ്റ് അനുവദിക്കുന്നതിലേക്ക് പട്ടയ ഭൂമിയുടെ ഭൂവിനിയോഗം സംബന്ധിച്ച് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും ചെയ്തു. തുടര്‍ന്ന് 14.10.2019 ല്‍ റവന്യൂ വകുപ്പും 22.10.2019 ല്‍ തദ്ദേശസ്വയംഭരണ വകുപ്പും വ്യക്തത വരുത്തുന്നതിലേയ്ക്കായി ഉത്തരവുകള്‍ പുറപ്പെടുവിച്ചു. മേല്‍ ഉത്തരവുകളെല്ലാം ഇടുക്കി ജില്ലയിലെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട് സങ്കീര്‍ണ്ണമായ സാഹചര്യവും ജനങ്ങള്‍ക്കിടിയില്‍ ആശങ്കയും സൃഷ്ടിച്ചിരിക്കുകയാ
ണ്. 1960 ലെ ഭൂപതിവ് നിയമപ്രകാരമുള്ള ചട്ടങ്ങള്‍ പ്രകാരം കേരള സംസ്ഥാനത്താകെ ഭൂമി പതിച്ചു നല്‍കിയിട്ടുള്ളപ്പോള്‍ ഇടുക്കി ജില്ലയിലും ജില്ലയിലെ തന്നെ ചില പ്രദേശങ്ങളിലും മാത്രമായി നിലവിലുള്ള നിയമം നടപ്പിലാക്കണമെന്ന സര്‍ക്കാര്‍ നിലപാട് ഒരു വിഭാഗം ജനങ്ങളോടുള്ള വിവേചനം മാത്രമല്ല സങ്കീര്‍ണ്ണമായ നിയമ പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും.
1964 ലെ ഭൂപതിവ് ചട്ടങ്ങളിലെ 4-ാം ചട്ടപ്രകാരം ചട്ടമുണ്ടായ കാലം മുതല്‍ സംസ്ഥാനത്താകെ ഭൂമി പതിച്ച് നല്‍കിയിട്ടുള്ളത് കൃഷിക്കും വീടുവയ്ക്കുന്നതിനും സമീപത്തുള്ള
ഭൂമിയുടെ ഗുണപരമായ ഉപയോഗത്തിനുമാണ്. 1964 ലെ ചട്ടങ്ങളിലെ 8(2) ചട്ടപ്രകാരം ഭൂപതിവ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഉപയോഗിച്ചാല്‍ പട്ടയം റദ്ദാക്കുമെന്ന് വ്യവസ്ഥ 1971 മുതല്‍ പ്രാബല്യത്തില്‍ ഉണ്ട്. 1993 ലെ കേരള ഭൂപതിവ് (01.01.1977 നു മുന്‍പുള്ള വനഭൂമിയിലെ കുടിയേറ്റം ക്രമീകരിക്കല്‍) പ്രത്യേക ചട്ടങ്ങളിലെ 3-ാം ചട്ട പ്രകാരം ഭൂമി പതിച്ച് നല്‍കുന്നത് കൃഷിക്കും വീടു വയ്ക്കുന്നതിനും ഷോപ്പ് സൈറ്റുകള്‍ക്കുമായുള്ള 16- ാം ചട്ട പ്രകാരം ഭൂവിനിയോഗ വ്യവസ്ഥ ലംഘിച്ചാല്‍ പട്ടയം റദ്ദാക്കുമെന്നും നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.
1958 ലെ കണ്ടു കൃഷി ഭൂപതിവ് ചട്ടങ്ങളിലും, 1960 ലെ റബ്ബര്‍ കൃഷിക്കായുള്ള സര്‍ക്കാര്‍ ഭൂമി പതിവു ചട്ടങ്ങളിലും, 1962 ലെ ഭൂദാന്‍ പതിവ് ചട്ടങ്ങളിലും, 1963 ലെ കര്‍ഷകതൊഴിലാളി സെറ്റില്‍മെന്‍റിനായി സര്‍ക്കാര്‍ ഭൂമി പതിച്ച് കൊടുക്കല്‍ ചട്ടങ്ങളിലും 1970 ലെ അരബിള്‍ വനഭൂമിചട്ടങ്ങളിലും 1969 ലെ വയനാട് കോളനൈസേഷന്‍ ചട്ടങ്ങളിലും 1970 ലെ
സെറ്റില്‍മെന്‍റ് സ്കീം പട്ടയ ചട്ടങ്ങളിലും 1971 ലെ കോ ഓപ്പറേറ്റീവ് കോളണൈസേഷന്‍
സ്കീമും എക്സ് സര്‍വ്വീസ്മെന്‍ കോളനൈസേഷന്‍ സ്കീമിലും 1922(1097 ME) ലെ പുതുവല്‍ ചട്ടങ്ങളിലും 1935 ലെ ഏല ചട്ടങ്ങളിലും 1922 ലെ വെയ്സ്റ്റ് ലാന്‍ഡ് ചട്ടങ്ങളിലും മുക
ളില്‍ സൂചിപ്പിച്ചതിനു സമാനമായ വ്യവസ്ഥകള്‍ ഉണ്ട്.
തിരുവിതാംകൂറിലെ കൃഷിക്കാരുടെ മാഗ്നാകാര്‍ട്ടാ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആയില്യം തിരുനാള്‍ പുറപ്പെടുവിച്ച 1865 ലെ പണ്ടാരപാട്ടം വിളംമ്പരവും തുടര്‍ന്ന് കൃഷിക്കാര്‍ക്ക് കൈവശഭൂമിയില്‍ അവകാശം സ്ഥാപിച്ച് നല്‍കിയതും കാര്‍ഷിക ആവശ്യത്തിനായാണ്. പഴയതിരുവിതാംകൂറിലെ ബഹുഭൂരിപക്ഷം ഭൂമിയുടെയും അവകാശബന്ധം(ലാന്‍ഡ് ടെനുവര്‍) പണ്ടാരവകയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പഴയ മദ്രാസ്
പ്രസിഡന്‍സി സ്റ്റേറ്റില്‍ നിലവിലുണ്ടായിരുന്ന ഭൂമിയിലെ ജന്മഅവകാശത്തിന്‍റെയും മറ്റനവധി ഭൂമി അവകാശബന്ധ (ലാന്‍ഡ് ടെനുവര്‍) സംബന്ധമായ നടപടി ക്രമങ്ങളുടെയും ആധാരം കൃഷിയുമായി ബന്ധപ്പെട്ട കൈവശമായിരുന്നു. ഭൂസംബന്ധമായ നിയമങ്ങളില്‍ താരതമ്യേന വ്യക്തത കുറവുണ്ടായിരുന്ന പഴയ കൊച്ചി പ്രദേശത്തും 1914, 1938, 1945 എന്നീ കാലഘട്ടത്തിലെ കൊച്ചിന്‍ ടെനന്‍സി ആക്ടുകളുടേയും 1945 ലെ തന്നെ കൊച്ചിന്‍ വേരുപ
ട്ടാടന്‍സ് ആക്ടിന്‍റെയുമൊക്കെ ഭൂമി അവകാശബന്ധം നിര്‍വ്വചിക്കുന്നതിന്‍റെ ആധാരം കൃഷിക്കായുള്ള കൈവശമായിരുന്നു. സ്വാതന്ത്ര്യാനന്തരം കേരള സംസ്ഥാനത്തെ ഭൂ അവ
കാശം നിശ്ചയിക്കുന്നതില്‍ പ്രധാനമായി തീര്‍ന്ന 1963 ലെ ഭൂ പരിഷ്ക്കരണ നിയമത്തിന്‍ പ്രകാരവും കൈവശക്കാരന്‍റെ അവകാശം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം കൃഷിയെ
ആധാരമാക്കിയായിരുന്നു. ഇതില്‍ നിന്നെല്ലാം വ്യക്തമാവുന്നത് കേരള സംസ്ഥാനത്തെ ഏതാണ്ടെല്ലാ ഭൂമിയുടെയും അവകാശബന്ധം നിശ്ചയിക്കുന്നതിനാധാരമായ ഭൂവിനിയോഗക്രമംകൃഷിയാണെന്നാണ്.
കാര്‍ഷിക സമ്പദ്വ്യവസ്ഥ ശക്തമായിരുന്നപ്പോള്‍ ഏക ഉത്പാദന ഉപാധി ഭൂമിയിലെ കൃഷി മാത്രമായി പരിഗണിക്കപ്പെട്ടിരുന്ന കാലത്ത് ബഹുഭൂരിപക്ഷത്തിനും തൊഴിലും ഉപജീവനവും ഉറപ്പു വരുത്തുകയും കുടിയാന് ഭൂമിയില്‍ അവകാശം സ്ഥാപിച്ചു നല്‍കുകയും അധിക ഭക്ഷ്യോത്പാദനത്തിനായി തരിശ്ഭൂമി കൃഷിയുക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി നിര്‍മ്മിക്കപ്പെട്ടവയാണ് കേരളത്തിലെ ഭൂനിയമങ്ങളും ചട്ടങ്ങളും.
വലിയ തോതിലുണ്ടായ സാമൂഹ്യ സാമ്പത്തിക മുന്നേറ്റത്തിന്‍റെ ഫലമായി കേരള സംസ്ഥാനമൊട്ടാകെ ഭൂവിനിയോഗത്തില്‍ വിവിധതരത്തിലുള്ള മാറ്റങ്ങളുണ്ടായി. വിദേശമലയാളിക
ളുടെ മുതല്‍മുടക്കും ആഗോളീകരണകാലത്തെ സാമ്പത്തിക വിനിമയ രീതികളും കാര്‍ഷികമേഖലയിലുണ്ടായ വന്‍ തകര്‍ച്ചയുമെല്ലാം സമ്പത്തിന്‍റെ ഉത്പ്പാദനവും വിനിയോ
ഗവും കാര്‍ഷികേതര മേഖലയിലേയ്ക്ക് വഴിമാറ്റി. ഗ്രാമകേന്ദ്രങ്ങളും ചെറു വാണിജ്യ മേഖലകളുമെല്ലാം നഗരസ്വഭാവം ആര്‍ജ്ജിക്കുകയും പട്ടണങ്ങളായി തീരുകയും ചെയ്തു. ജീവനോപാധി എന്നതില്‍ നിന്നും ഭൂമി എപ്പോഴും ക്രയവിക്രയം ചെയ്യാവുന്ന സുരക്ഷിത സമ്പാദ്യമായും മാറി. വിനോദസഞ്ചാരം, പാര്‍പ്പിട സഞ്ചയങ്ങളുടെയും, ഫ്ളാറ്റുകളുടെയും നിര്‍മ്മാണം, വാണിജ്യ സമുച്ചയങ്ങള്‍, വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്ഥാപന
ങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വന്‍കിട ആശുപത്രികള്‍ തുടങ്ങി അനവധി മേഖലകളില്‍ വന്‍ മുതല്‍മുടക്കുണ്ടായതും ഭൂവിനിയോഗത്തിലെ കാതലായ മാറ്റങ്ങള്‍ക്ക് വഴിവച്ചു.
മാറിയ ആവശ്യത്തിനുതകും വിധം സമഗ്രമായ ഭൂനിയമങ്ങളുടെ അപര്യാപ്തത സംസ്ഥാനത്തിന്‍റെ പൊതു താത്പര്യം സംരക്ഷിക്കുന്നതില്‍ പരിസ്ഥിതിഘടകങ്ങളെ കാത്തു
കൊണ്ടുള്ള വികസനപരിപ്രേഷ്യം രൂപീകരിക്കുന്നതില്‍, സമ്പദ്ഘടനയ്ക്ക് പ്രചോദനമേകുന്ന സ്ഥാപനങ്ങളും വ്യവസായങ്ങളും ഉണ്ടാവുന്നതിനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടി
ക്കുന്നതിനുമെല്ലാം തടസ്സമാവുകയും എന്നാല്‍ വിപരീതാര്‍ത്ഥത്തില്‍ യാതൊരു മാനദണ്ഡവുമില്ലാതെ കൃഷിഭൂമി തരംമാറ്റുകയും കൃഷിഭൂമിയുടെ വിസ്തൃതി ഗണ്യമായി കുറയ്ക്കുയും ഭക്ഷ്യസുരക്ഷയെ മാത്രമല്ല ഭക്ഷണ ശീലത്തെയും സംസ്ക്കാരത്തെയുമൊക്കെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
കൃഷിഭൂമി അങ്ങനെതന്നെ നിലനിര്‍ത്തുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന 1967 ലെ ഭൂവിനിയോഗ ഉത്തരവും 1955 ലെ കേന്ദ്ര ആവശ്യവസ്തു സംരക്ഷണ നിയമവുമെല്ലാം ലംഘിക്കപ്പെട്ടപ്പോള്‍ കാലാനുസൃത മാറ്റത്തിനനുസരിച്ച് നിയമപരിഷ്ക്കരണമുണ്ടാകാതെ
പോയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായത് വലിയ സാമൂഹ്യ സാമ്പത്തിക പ്രതിസന്ധിക്കും വര്‍ദ്ധിച്ച കോടതി വ്യവഹാരങ്ങള്‍ക്കും ഇടയാക്കി. 2001 ലെ കേരള നദീതട
സംരക്ഷണ നിയമവും 2008 ലെ കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷമ നിയമവും തുടര്‍ന്നുണ്ടായ ഭേദഗതികളുമെല്ലാം അനന്തമായി നീളുന്ന നടപടി ക്രമങ്ങള്‍ക്കും വ്യവഹാര
ങ്ങള്‍ക്കും വഴിവയ്ക്കുന്നതാണ് കണ്ടത്.
ഭൂമിയുടെ വകമാറ്റിയുള്ള വിനിയോഗത്തെ സംബന്ധിച്ച് നിലവിലെ സാഹചര്യവും മുന്നോട്ടുള്ള ഭാവിയെ സംബന്ധിച്ച കാഴ്ചപ്പാടും മാറുന്ന സാമൂഹ്യ സാമ്പത്തിക ആവശ്യങ്ങളും ലോകത്താകമാനമുണ്ടാകുന്ന പാരിസ്ഥിതിക അവബോധത്തിന്‍റെയുമെല്ലാം അടിസ്ഥാനത്തിലുള്ള സമഗ്രമായ സമീപനമുണ്ടാവുകയും അതിനനുസരിച്ച് പഴുതടച്ച നിയമ
നിര്‍മ്മാണം ഉണ്ടാവുകയും ചെയ്യണം. ടൂറിസം അനന്ത സാധ്യത ആവുമ്പോള്‍ തന്നെ അടിസ്ഥാന ലക്ഷ്യമായി പ്രകൃതിയെയും കാലാവസ്ഥയെയും സംരക്ഷിക്കുന്നതിലൂന്നിയ ഭൂവിനിയോഗത്തിലൂടെ മാത്രമെ മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളെ സംരക്ഷിക്കാനാവൂ. ഭൂപതിവ് ചട്ടങ്ങളുടെ ലംഘനമെന്ന സങ്കുചിത നിയമബോധത്തിലേക്ക് ഇക്കാര്യങ്ങളെ ചുരുക്കുന്നത് കോടതി വ്യവഹാരങ്ങളുടെ ബാഹുല്യത്തിലേക്കും സമഗ്രമായ നിയമത്തിന്‍റെ അഭാവം സര്‍ക്കാരിന്‍റെ അധികാരത്തെ പരിമിതപ്പെടുത്തുന്നതിനും ഇടയാക്കുക മാത്രമല്ല വലിയതോതിലുള്ള സാമൂഹ്യ സാമ്പത്തിക തിരിച്ചടിക്കും ഇടയാക്കും.
കാര്‍ഷിക ഭൂമി കാര്‍ഷികേതര ആവശ്യത്തിനു വക മാറ്റുന്നതിനായി ഒട്ടു മിക്ക സംസ്ഥാനങ്ങളിലും നിയമങ്ങളും ചട്ടങ്ങളുമുണ്ട്. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്
04.05.2017 ല്‍ തമിഴ്നാട് ചെയ്ഞ്ച് ഓഫ് ലാന്‍ഡ് (From agriculture to non agriculture purpose in non planning area ) Rule 2017 നിലവില്‍ കൊണ്ടുവന്നത്. 11.01.2018 ലാണ് ആന്ധ്രാപ്രദേശ്, The Andra Pradesh Agriculture Land(Convertion for on Agriculture Purpose) Act 2006 ഭേദഗതി ചെയ്ത് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും നടപടിയെടുത്തത്. കര്‍ണാടക സംസ്ഥാനവും സമാനമായ നടപടി 2017 ല്‍ സ്വീകരിക്കുകയും കാര്‍ഷികഭൂമി കാര്‍ഷികേതര ഭൂമിയാക്കുന്നതിനുള്ള നടപടി
ക്രമങ്ങള്‍ ലഘൂകരിക്കുകയും അപേക്ഷകള്‍ പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഒരു മാസം സമയ പരിധി നിശ്ചയിക്കുകയും ചെയ്തു.
മൂന്നാറുമായി ബന്ധപ്പെട്ട് 2002 മുതലൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യവഹാരങ്ങളും 2010, 2016, 2018 കാലഘട്ടത്തിലെ വിവിധ കോടതി വിധികളും നടപടി ക്രമങ്ങളുമാണ് നിലവിലെ ഉത്തരവുകള്‍ക്കാധാരം. ഈ ഉത്തരവുകള്‍ നിലവിലുള്ള ചട്ടങ്ങള്‍ നടപ്പിലാക്കണമെന്ന്
നിര്‍ദ്ദേശിക്കുന്നതിനപ്പുറത്ത് 1500 ചതുരശ്ര അടിവരെയുള്ള വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉപാധികളോടെ ക്രമവത്ക്കരിക്കുന്നതിന് 1964 ലെ കേരള ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ ഉത്തരവ് പിന്‍വലിക്കണ
മെന്ന ആവശ്യം ഉന്നയിക്കുമ്പോള്‍ വാണിജ്യ നിര്‍മ്മാണങ്ങള്‍ ചെറിയ അളവിലാണെങ്കിലും ക്രമവത്ക്കരിക്കാന്‍ 1964 ലെ ഭൂപതിവ്ചട്ടം ഭേദഗതിചെയ്യുമെന്ന ഗവണ്‍മെന്‍റ് എടുത്ത നയപരമായ തീരുമാനത്തെ കാണാതെ പോകരുത്. 1964 മുതല്‍ നിലനില്‍ക്കുന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമായി ഭൂവിനിയോഗമുണ്ടായതിനെ മുകളില്‍ സൂചിപ്പിച്ച പശ്ചാത്തലത്തില്‍ കാണുകയും ഉത്തരവിലെ വാണിജ്യ നിര്‍മ്മാണങ്ങള്‍ ക്രമവത്ക്കരിക്കാനുള്ള നിര്‍ദ്ദേശം ഉപാധികളി
ല്ലാതെ കാര്‍ഷിക മേഖലകളുമായി ബന്ധപ്പെട്ട മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ജനജീവിതത്തിനാവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍, ആരാധനാലയങ്ങള്‍,
സഹകരണ സ്ഥാപനങ്ങള്‍, തുടങ്ങിയവയ്ക്കെല്ലാം ബാധകമാക്കുകയും ചെയ്യണം. കേരള സംസ്ഥാനത്താകെ ഭൂവിനിയോഗം സംബന്ധിച്ച് നിലനില്‍ക്കുന്ന അവ്യക്തതകളെ അടിസ്ഥാനമാക്കി സ്ഥാപിത താത്പര്യക്കാരായ വ്യക്തികളും സംഘടനകളും കോടതികളെ സമീപിച്ചാലുണ്ടാകുന്നത് വലിയ തോതിലുള്ള സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങളായിരിക്കും. ഈ
പ്രതിസന്ധി ഇടുക്കി ജില്ലയിലെ ചില പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരിക്കില്ല. കൃഷി ചെയ്തും വീടു വച്ചും മാത്രം ഒരു ജനതയ്ക്കും ജീവിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം ഗവണ്‍മെന്‍റിന് ബോധ്യമാവുകയും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുള്ള നടപടി ഉണ്ടാവുകയും ചെയ്യണം. പരിസ്ഥിതി പ്രാധാന്യമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പൊതുതാത്പര്യവും പരിസ്ഥിതി സംരക്ഷണവും മുന്‍ നിര്‍ത്തി സാമൂഹ്യ സാമ്പത്തിക താത്പര്യങ്ങള്‍ക്കുതകുന്ന, ബോധ്യമാകുന്ന നടപടികള്‍ ഉണ്ടാവണം. തുടര്‍ന്നങ്ങോട്ടുള്ള ഭൂവിനിയോഗത്തില്‍ സമഗ്രമായ നിയമ നിര്‍മ്മാണം കൃഷിക്കാരെയും മറ്റ് ബന്ധപ്പെട്ടവരേയും വിശ്വാസത്തിലെ
ടുത്ത് കൂടിയാലോചനകളിലൂടെയും ദീര്‍ഘവീക്ഷണത്തോടു കൂടിയും നടത്തുകയും വിട്ടുവീഴ്ച്ചയില്ലാതെ നടപ്പിലാക്കുകയും ചെയ്യണം.