ഒരു വ്യക്തിയുടെ വീട്ടിൽ നിന്നുള്ള അഴുക്കു ജലം മറ്റൊരാളുടെ വീട്ടു വളപ്പിലേക്ക് ഒഴുകിയെത്തിയാലോ ?

 ഒരു വ്യക്തിയുടെ വീട്ടിൽ നിന്നുള്ള അഴുക്കു ജലം മറ്റൊരാളുടെ വീട്ടു വളപ്പിലേക്ക് ഒഴുകിയെത്തിയാലോ ?

_________

 

കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 239 പ്രകാരം പഞ്ചായത്തിന് അർദ്ധ ജുഡീഷ്യൽ അധികാരം ഉള്ളതാകുന്നു.

 

സെക്ഷൻ 239(3) പ്രകാരം ഒരു വ്യക്തിയുടെ ഭൂമിയോ, കെട്ടിടമോ മൂലം പൊതുജനത്തിന്റെ സ്വൈര്യജീവിതത്തിന് തടസ്സമുണ്ടായാൽ, ഗ്രാമപഞ്ചായത്തിന് അത്തരം വിഷയങ്ങളിൽ ഇടപെടാവുന്നതാണ്.

താഴെ കാണുന്ന  സന്ദർഭങ്ങളിൽ പഞ്ചായത്തിന് പരാതി കൈപ്പറ്റുവാനും ആവശ്യമായ നടപടികൾ എതിർകക്ഷികൾക്കെതിരെ എടുക്കുവാനുമുള്ള അധികാരം ഉള്ളതാണ്.

 

1) ഒരാൾ തന്റെ വസ്തുവകകളിലെ കാട് വെട്ടാതെയും, വൃത്തിയാക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ വിഷജന്തുക്കളും മറ്റു ക്ഷുദ്ര  ജീവികളും അവിടെ വളരുവാൻ അനുവദിക്കുകയാണെങ്കിൽ.

 

2) ഒരാൾ തന്റെ കെട്ടിടത്തിലോ, വളപ്പിലോ മലിനജലം കെട്ടി നിർത്തുകയാണെങ്കിൽ.

 

3) മനുഷ്യജീവന് ഹാനികരമാകുന്ന രീതിയിലുള്ള മൃഗങ്ങൾ, മറ്റു ജീവികൾ എന്നിവയെ വളർത്തുകയാണെങ്കിൽ.

 

4) മനുഷ്യജീവന് അപകടകരമായ രീതിയിൽ ഒരു കെട്ടിടം നിലനിർത്തുകയാണെങ്കിൽ.

 

മാത്രവുമല്ല 

കുടിക്കുവാനുപയോഗിക്കുന്ന വെള്ളം എടുക്കുന്ന കുളം, കിണർ, തടാകം, മറ്റു ശുദ്ധജലസ്രോതസ്സുകൾ എന്നിവയിലോ എന്നിവയയുടെ അരികിലോ കുളിക്കുകയോ, അലക്കുകയോ, കന്നുകാലികളെ കുളിപ്പിക്കുകയോ, വാഹനങ്ങൾ കഴുകുകയോ ചെയ്യുകയാണെങ്കിലും, മേൽകാണിച്ചിരിക്കുന്ന ശുദ്ധജലസ്രോതസ്സുകൾ മലിനപ്പെടുത്താൻ ആരെങ്കിലും ബോധപൂർവ്വമായ പ്രവർത്തനം നടത്തിയാലും പഞ്ചായത്തിന് ഇടപെടാവുന്നതാണ്. 

നടപടികൾ എടുക്കുന്നതിനു മുൻപ്  ഭരണ സമിതിയുടെ അനുമതിയോടെ സെക്രട്ടറി എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുകയും,  ആവശ്യമായ സമയം അനുവദിച്ചതിനുശേഷം മാത്രമേ പഞ്ചായത്തിന് മറ്റ്‌ നടപടികൾ എടുക്കുവാൻ സാധിക്കുകയുള്ളൂ...നോട്ടീസ് നൽകാതെയുള്ള നടപടികൾ നിയമവിരുദ്ധമാണ്.

 

 

സമാനമായ നിയമം മുനിസിപ്പൽ കോർപ്പറേഷനിലും നിലവിലുണ്ട്.

 

കെട്ടിച്ചമച്ചതും, സദുദ്ദേശപരവുമല്ലാത്ത പരാതികൾ ഒഴിവാക്കുക. 

....................................................................

 

 

 

 

 

 

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക. 

 

Consumer Complaints & Protection Society - Whatsapp Group: 

https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6 

 

Telegram ലിങ്ക്. 

https://t.me/joinchat/SXAVyl1fZPdbVTb0 

 

Facebook ഗ്രൂപ്പ് ലിങ്ക്. 

https://www.facebook.com/groups/467630077264619 

 

CONSUMER COMPLAINTS AND PROTECTION SOCIETY  (Regd)