വീടു്പണിയിൽ ചെലവ് ചുരുക്കുന്നത് എങ്ങിനെയെന്നത്.
പലരും ചോദിക്കുന്നതും, പുതുതായി വീട് പണിയുന്നവർക്ക് അറിയാൻ താല്പര്യമുള്ളതുമായ കാര്യമാണ് വീടു്പണിയിൽ ചെലവ് ചുരുക്കുന്നത് എങ്ങിനെയെന്നത്.
വളരെ വിശദമായി പറയേണ്ടുന്ന കാര്യമാണ്...(പലരും മുൻപ് പറഞ്ഞതുമാണ്....)
ഈ വിഷയത്തിലെ എന്റെ അറിവും അനുഭവവും വെച്ച് ഒരു ചെറിയ വിശദീകരണം നൽകുന്നു:
പണിയാൻ പോകുന്ന വീടിന്റെ പണികളെ കുറിച്ചും, അതിന് ഉപയോഗിക്കുന്ന സാധന സാമഗ്രികളെ കുറിച്ചും, അതിനല്ലാം വരുന്ന ചെലവിനെ കുറിച്ചും വ്യക്തവുമായ മുൻധാരണ ഉണ്ടായിരിക്കുക എന്നതാണ് ഇതിൽ പ്രധാനം. അതിനു വേണ്ടത് ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ച ആദ്യമേ ഒരു ആക്ഷൻപ്ലാൻ (കർമപദ്ധതി) ആവിഷ്കരിക്കുക എന്നതാണ്.
''വീടിന്റെ ഗേറ്റുമുതൽ അടുക്കളപ്പുറം വരെ'' എന്തല്ലാം കാര്യങ്ങൾ ചെയ്യാനുണ്ട്, അതിന് ഉപയോഗിക്കുന്ന വസ്തുക്കൾ എന്തല്ലാം, അതിന്റെ വിലയും നിലവാരവും എങ്ങിനെ, എന്നതല്ലാം A,B,C. ക്രമത്തിൽ (A, താരതമ്യേന വില കുറഞ്ഞത്. B, മേഡിയം വിലയിലുള്ളത്. C. ഉയർന്ന വിലയിലുള്ളത് ) ഇങ്ങിനെ മൂന്നായി തരം തിരിക്കാം. പണി എങ്ങിനെ ചെയ്യിപ്പിക്കണം എന്നതിലും ഈ മെത്തേഡ് ആവിഷ്കരിക്കാം. (A, ദിവസക്കൂലി, B, മൊത്തം കരാർ, C, പാർട്ട് ബൈ പാർട്ട് കരാർ.) ഈ മൂന്നു രീതിയിൽ ചെയ്യുമ്പോഴും അതിൽ കൂടുതൽ ഗുണം എങ്ങിനെയെന്ന് നോക്കാം. (സാമ്പത്തിക ലാഭം മാത്രമല്ല, കുറ്റമറ്റ രീതിയിലും, സമയബന്ധിതമായും പണി തീരാൻ നല്ലത് ഏതു മാർഗ്ഗമാണന്നുകൂടി മനസ്സിലാക്കാം..)
ഇനി വേണ്ടത് വീടുപണിക്കുള്ള (മണ്ണും കല്ലും മണലും പോലുള്ളവയല്ലാത്ത) സാധന സാമഗ്രികൾ വാങ്ങിക്കുമ്പോൾ മിനിമം മൂന്നു സ്ഥാപനത്തിൽ നിന്നെങ്കിലും ക്വട്ടേഷൻ എടുക്കുക എന്നതാണ്. പ്രത്യേകിച്ച്, സിമന്റ്, കമ്പി, ടൈൽസ് / മാർബിൾ / ഗ്രാനൈറ്. ഇലെക്ട്രിക്കൽ, പ്ലംമ്പിംങ് സാമഗ്രികൾ...etc
(വീടുപണിയുടെ കാര്യത്തിൽ ക്വട്ടേഷൻ കൊടുത്തു സാധനങ്ങൾ വാങ്ങിക്കുന്ന ശീലം നമുക്കില്ലാത്തതുകൊണ്ടുതന്നെ വിലയുടെ കാര്യത്തിലും മറ്റും പല സ്ഥാപനങ്ങളും നമ്മെ വഞ്ചിക്കുന്നുണ്ട് എന്നറിയുക.......)
കർമ്മ പദ്ധതിയിലൂടെ വീടുപണി നടത്തുമ്പോൾ നമ്മുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചുകൊണ്ട് മുൻഗണനാ ക്രമത്തിൽ ( എന്നുവെച്ചാൽ, A, അത്യാവശ്യം, B,ആവശ്യം, C,അനാവശ്യം. ഈ ക്രമത്തിൽ..) പണി ചെയ്തു തീർക്കാനും സാധിക്കും. അതുകൊണ്ടുള്ള ഗുണം, നിർഭാഗ്യവശാൽ പണി എവിടെയെങ്കിലും ബ്രേക്കായിപ്പോയാൽ ചെയ്തു തീർത്ത പണികൾ പാഴാകില്ല എന്നതാണ്.
തടി.
സ്വന്തമായ് പറബ്ബിൽ തടി ഇല്ലാത്തവർ,WPC,സ്റ്റീൽ,തുടങ്ങിയ മെറ്റിരിയിൽ ഉപയോഗിക്കുന്നതാണ് നല്ലത്.തടി വാങ്ങി,വെട്ടി ,അറുപ്പിച്ച് ,പണിയിക്കുന്നതിനേക്കാൾ 30 %പണം ലാഭം ഇവിടെ ലഭിക്കും,ഇതും മൂന്ന് ,നാല് ക്വട്ടേഷൻ എടുക്കുക ,ഇതിൽ നിന്നും.മികച്ച quality യും പണവും ,സമയവും ലഭിക്കും
ചിലർക്കെങ്കിലുംകരാറിൽ ആഞ്ഞിലി,പ്ലാവ് ആയിരിക്കും ,കൊണ്ട് വന്ന് വയ്ക്കുന്നത് കളിയോടക്ക എന്ന പടുമരം,qualityകുറഞ്ഞ മറ്റ് മരങ്ങൾ ആയിരിക്കും. പത്ത് വർഷങ്ങൾ ആകാത്ത ആഞ്ഞിലി യുടെ തൈമരങ്ങൾ കൊണ്ടുള്ള പണിത്തരങ്ങൽ ഒക്കെ ചെറിയ വിലയിൽ മാർക്കറ്റിൽ available ആണ്,തൊട്ടടുത്ത വീട് അവർ പണിതിട്ട് 3 വർഷമേ ആയുള്ളു,main kattila ഒഴികെ ബാക്കിയുള്ളവ കുത്തി പോകാൻ തുടങ്ങി,
-