ഭക്ഷണശാലകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കേണ്ടതുണ്ടോ?*
ഭക്ഷണശാലകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കേണ്ടതുണ്ടോ?*
ഹോട്ടലുകളിലെ ഭക്ഷണം കഴിച്ചതിനുശേഷമായിരിക്കും ബില്ല് വരുക. വിലയെക്കുറിച്ചു യാതൊരു വിധ ധാരണയുമില്ലാതെ ഭക്ഷണം കഴിക്കുകയും, ശേഷം ബില്ലിലെ അമിത തുക ഹോട്ടലിൽ കൊടുക്കേണ്ടിവരുകയും ചെയ്യുകയെന്നത് പലർക്കും സംഭവിച്ചിട്ടുള്ളതാണ്. മറ്റുള്ളവർ എന്ത് കരുതും എന്നോർത്ത് പലപ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉപഭോക്താക്കൾ മറച്ചുവയ്ക്കുന്നു.
ഇക്കാര്യത്തിൽ എങ്ങനെ പ്രതികരിക്കാം? എവിടെ പരാതിപ്പെടാം?
The Kerala Food Stuffs (Display of Prices by Catering Establishments) Order, 1977,
ക്ലോസ് 3 പ്രകാരം ഹോട്ടൽ, ചായക്കടകൾ, ബേക്കറി, എവിടെയൊക്കെയാണോ ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്നത് അവിടെയെല്ലാം ഉപഭോക്താക്കളുടെ ശ്രദ്ധ കിട്ടുന്ന ഭാഗത്ത് വിൽക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കേണ്ടതാണ്. അതെല്ലെങ്കിൽ മെനു കാർഡ് വിലസഹിതം പ്രദർശിപ്പിക്കേണ്ടതാണ്.
അങ്ങനെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുവാനുള്ള ഉത്തരവാദിത്തം സ്ഥാപനത്തിന്റെ ഉടമയ്‌ക്കോ ചുമതലയുള്ള മറ്റ് വ്യക്തിക്കോ ആണ്.
ഓർഡറിലെ ക്ലോസ് 2-ലെ ഉപവകുപ്പ് (i) 'കാറ്ററിംഗ് സ്ഥാപനം' എന്നത് ഹോട്ടൽ, റെസ്റ്റോറന്റ്, ഈറ്റിംഗ് ഹൗസ്, കഫേ, ചായക്കട, കോഫി സ്റ്റാൾ, ക്ലബ്ബ്, ബോർഡിംഗ് ഹൗസ്, കാന്റീൻ, ബേക്കറി, പ്രകൃതിദത്തമായ ഇടങ്ങൾ എന്നീ സ്ഥലങ്ങളും അല്ലെങ്കിൽ എവിടെയെയൊ യാണോ ഭക്ഷണ
സാധനങ്ങൾ വില നൽകി വിതരണം ചെയ്യുന്നത് അവിടെയെല്ലാം വിലവിവരപ്പട്ടിക പ്രദർശിപ്പിക്കേണ്ടതാണ്. അതായത് തട്ടുകടയിൽ വരെ വില വിവരം പട്ടിക പ്രദർശിപ്പിക്കേണ്ടതാണ്.
മേൽപ്പടി ഓർഡറിൽ ഭക്ഷണം എന്നത്കൊണ്ട് അർത്ഥമാക്കുന്നത്, ഒരു സ്ഥാപനത്തിൽ വിൽപനയ്‌ക്കോ സേവനത്തിനോ വിതരണത്തിനോ സൂക്ഷിച്ചിരിക്കുന്ന എല്ലാത്തരം ഭക്ഷണ സാധനങ്ങളും, ശീതള പാനീയങ്ങളുമാണ്. അതായത് വിലകൂടിയ ഇനങ്ങളുടെ വില വിവരവും വിലവരപ്പട്ടികയിൽ ഉണ്ടായിരിക്കണമെന്നർത്ഥം
പരാതികൾ ജില്ലാകളക്ടർക്കാണ് കൊടുക്കേണ്ടത്.
എന്നാൽ പാക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുടെ വില, Expiry date എന്നിവയെ കുറിച്ച് പരാതിയുണ്ടെങ്കിൽ ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റിനെ യാണ് അറിയിക്കേണ്ടത്.
എല്ലാ പരാതികളും എഴുതി തയ്യാറാക്കി, രജിസ്ട്രേഡ് പോസ്റ്റിൽ അയക്കുക.
ഭക്ഷണപദാർത്ഥങ്ങളുടെ നിലവാരത്തെക്കുറിച്ചും വൃത്തിയെക്കുറിച്ചുമാണ് പരാതിയെ ങ്കിൽ അതാത് സ്ഥലങ്ങളിലുള്ള ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിനേയും അതോടൊപ്പം പഞ്ചായത്തിനേയും അറിയിക്കുക.