വർഗിയത പറയുന്നവരെ ജനങ്ങൾ ഒറ്റപ്പെടുത്തുക.


നമ്മുടെ സമൂഹത്തിൽ അന്ത ചിദ്രങ്ങൾ മനപ്പൂർവം സൃഷ്ടിക്കാൻ വേണ്ടി ചില സങ്കേതങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്. ഒരു വിഷയം അല്ലെങ്കിൽ മറ്റൊരു വിഷയം എടുത്തുകൊണ്ടുവന്ന്, അത് നിയമാനുസൃതമായോ,സമവായത്തിലോ പരിഹരിക്കുക എന്നതിനേക്കാൾ, ആ വിഷയം എങ്ങനെ ഈ സമൂഹത്തിൽ പ്രശ്നമാക്കാം എന്നുള്ളതാണ് ചില ദുഷ്ട la ക്കുള്ളവരുടെ ലക്ഷ്യം. ഈ രാജ്യത്തിന് ഒരു ഭരണഘടന ഉണ്ട്, സംവിധാനം ഉണ്ട്, ഒരു റവന്യൂ വകുപ്പുണ്ട്, കോടതികളും , എല്ലാ ഭൂമികൾക്കും രേഖകളും ഉണ്ട്. പിന്നെ എന്തിന് ആർക്കാണ് ആശങ്ക.

വർഗീയത പ്രചരിപ്പിക്കുന്നവർ ഒരിക്കലും ഒരു നല്ല കുടുംബത്തിൽ ജനിച്ചവർ അയി രിക്കില്ല അവർ ഇപ്പോഴും ജനങ്ങളെ നശിപ്പിക്കുന്ന മനസ്സുള്ളവരായിരിക്കും.
ജനങ്ങളെ തമ്മി ലടിപ്പി ൽക്കാൻ ജാകരൂകരായിരിക്കും. ഇവർ ജനസേവനത്തിന്റ പേരിൽ പാർട്ടികളിൽ കയറി വർഗീയത പ്രചരിപ്പിച്ചു പാർട്ടികളിൽ മുതലെടുപ്പ് നടത്തി രാജ്യം നശിപ്പിക്കുന്നു.
വർഗിയത പറയുന്നവരെ ജനങ്ങൾ ഒറ്റപ്പെടുത്തുക.

 ഏതൊരു തരത്തിലുള്ള വർഗീയതയും, സ്വന്തം കഴുത്തിൽ തൂങ്ങിക്കിടക്കുന്ന, രാജവെമ്പാല പോലെയാണ്. മറ്റുള്ളവർക്ക് നേരെ ചീറ്റുകയും കൊത്തുകയും ചെയ്യുമ്പോൾ.. ഈ പാമ്പിനെ പേറുന്നവർ സന്തോഷിക്കാം.. സ്വയം സുരക്ഷിതൻ ആണെന്ന് ചിന്തിച്ചു പോകും.
പക്ഷേ.. വേറെ ആർക്കും നേരെ ചീറ്റാനും കൊത്താനും ഇല്ലാതിരിക്കുമ്പോൾ... ഈ പാമ്പ് അവനവനെ തന്നെ തിരിച്ചു കടിക്കും.

Article Details

Article ID:
4235
Date added:
2024-11-12 01:30:14
Rating :

Related articles