RTI for performance audit of commission
RTI അപേക്ഷയിൽ ആവശ്യപ്പെടാവുന്ന വിവരങ്ങൾ.
1. 2023 നവംബർ 30 തീയതി വരെ DCDRF ൽ പരിഗണനയ്ക്കായി നില നിൽക്കുന്ന കേസുകളുടെ എണ്ണം.
2. 2023 ജനുവരി 1 നും 2023 നവംബർ 30 നുമിടയിൽ ഫാറത്തിൽ ഫയൽ ചെയ്ത കേസുകളുടെ എണ്ണം.
3. 2023 ജനുവരി മുതൽ 2023 നവംബർ വരെ ഓരോ മാസവും തീർപ്പാക്കിയ കേസുകളുടെ എണ്ണം.
4. 2023 ജനുവരി ഒന്നു മുതൽ 2023 നവംബർ 30 തീയതി വരെ ഓരോ മാസവും നടത്തിയ സിറ്റിംഗുകളുടെ എണ്ണം.
5. വിധികളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിനായി അച്ചടി / ദൃശ്യ മാധ്യമങ്ങൾക്ക് നൽകാറുണ്ടോയെന്നും, ഇല്ലെങ്കിൽ എന്തു സാഹചര്യത്താലാണെന്നും വ്യക്തമാക്കുക.
ഓൺലൈൻ ആയോ, ഇമെയിൽ വഴിയോ പരാതി സ്വീകരിക്കാൻ ഉള്ള സംവിധാനം ഉണ്ടോ?
വീഡിയോ കോൺഫറൻസ്, വിഡിയോ കാൾ വഴി ഹിയറിങ്ങിൽ പങ്കെടുക്കാനുള്ള സംവിധാനം ഉണ്ടോ?
വിവരാവകാശ നിയമം സെക്ഷൻ ൪ നടപ്പാക്കിയിട്ടുണ്ടോ?
വിധികൾ പൊതുജനങ്ങൾക്കായി വെബ്‌സൈറ്റിൽ ലഭ്യമാണോ
http://consumeraffairs.kerala.gov.in/cdrc-contacts/
സംസ്ഥാനത്തെ 14 ജില്ലകളിലുമുള്ള ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനുകളുടെ ഓഫീസ് അഡ്രസ് ഒന്നാമത്തെ കോളത്തിൽ കാണാം.
മുമ്പ് ജില്ലാ ഉപഭോക്തൃതർക്കപരിഹാര ഫാറം എന്നു പരാമർശിച്ചിരുന്നത് ഇപ്പോൾ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ എന്നു പുനർനാമകരണം ചെയ്തിട്ടുണ്ടെന്ന വിവരം എല്ലാവരേയും അറിയിക്കട്ടെ.