സ്കൂൾ വിനോദയാത്രയ്ക്ക് പുതിയ മാനദണ്ഡം

സ്കൂൾ വിനോദയാത്രയ്ക്ക് പുതിയ മാനദണ്ഡം. രാത്രി 10നും പുലർച്ചെ 5 മണിക്കും ഇടയിൽ യാത്ര പാടില്ല. വിനോദയാത്ര സർക്കാർ അംഗീകൃത ടൂർ ഓപ്പറേറ്റർ വഴി മാത്രം. യാത്ര പുറപ്പെടും മുമ്പ് പോലീസിലും ഗതാഗത വകുപ്പിലും അറിയിക്കണം. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  നിർദ്ദേശം ബാധകം.