കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ
KERALA STATE HUMAN RIGHTS COMMISSION
e-mail : hrckeralatvm@gmail.com, Phone No. 0471-2307263.
HRMP No : 2436/2021
കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ
വകുപ്പുകൾ ഒഴിഞ്ഞുമാറി : ജില്ലാ കളക്ടർ അന്വേഷിക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട് : തിരുനെല്ലായ് പാളയം ജംഗ്ഷന് സമീപം റോഡിലെ കുഴിയിൽ വീണ് 2021 ഏപ്രിൽ 12 ന് സ്കൂട്ടർ യാത്രികൻ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ജല അതോറിറ്റിയും കെ. എസ്. ഇ. ബി യും പാലക്കാട് നഗരസഭയും ഒഴിഞ്ഞ സാഹചര്യത്തിൽ ജില്ലാ കളക്ടർ നിക്ഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമാനുസൃതം നടപടിയെടുക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂനാഥ് ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ 6 മാസത്തിനകം കമ്മീഷനെ അറിയിക്കണം.
ജലഅതോറിറ്റി എടുത്ത കുഴിയിൽ വീണല്ല അപകടം സംഭവിച്ചതെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കെ. എസ്. ഇ. ബി കേബിൾ സ്ഥാപിക്കാനെടുത്ത കുഴിയിൽ വീണല്ല അപകടം സംഭവിച്ചതെന്ന് കെ. എസ്. ഇ. ബി യും വാദിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡിലാണ് അപകടം നടന്നതെന്നും നഗരസഭയ്ക്ക് ഇക്കാര്യത്തിൽ ഒരു പങ്കുമില്ലെന്നും നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കെ. എസ്. ഇ. ബി യുടെ കേബിൾ കുഴിക്ക് സമീപമാണ് അപകടം നടന്നിട്ടുള്ളതെന്നും നഗരസഭ അറിയിച്ചു. അപകടത്തിനു ശേഷം റോഡ് ഗതാഗത യോഗ്യമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ വകുപ്പുകൾ പരസ്പരം പഴിചാരി ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയാണെന്ന് പരാതിക്കാരനായ ബോബൻ മാട്ടുമന്ത അറിയിച്ചു.
പബ്ലിക് റിലേഷൻസ് ഓഫീസർ
21/10/2023.