2021-22 സർക്കാർ സ്വീകരിച്ച നടപടികളുടെ ചുരുക്കരൂപം
കൂട്ടിക്കൽ, മണിമല, ഈരാറ്റുപേട്ട ഉൾപ്പെടെ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ പ്രകൃതിക്ഷോഭമുണ്ടായിട്ട് ഒരു വർഷം തികയുകയാണ്.
2021 ഒക്ടോബറിലായിരുന്നു ഏവരെയും നടുക്കിയ പ്രകൃതിക്ഷോഭവും ഉരുൾപൊട്ടലുമുണ്ടായത്. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ സ്മരിക്കുന്നു, പ്രണാമമർപ്പിക്കുന്നു.
ഒരുപാടു പേർക്ക് കിടപ്പാടവും ഭൂമിയും സമ്പാദ്യവുമൊക്കെ നഷ്ടപ്പെട്ടിരുന്നു. പാലങ്ങളും റോഡുകളുമടക്കം തകർന്നു. ഈ മേഖലകളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചു. സർക്കാർ സ്വീകരിച്ച നടപടികളുടെ ചുരുക്കരൂപം പങ്കുവയ്ക്കട്ടെ.