പി എം കിസാൻ യോജന

നാളെ മുതൽ ഇവരുടെ അക്കൗണ്ടിലേക്ക് 2000 രൂപ വീതം എത്തും, വിതരണം ചെയ്യുന്നത് പി എം കിസാൻ യോജനയുടെ 14ാം ഗഡു, അർഹതയുണ്ടോ എന്നറിയാൻ ചെയ്യേണ്ടത്
---------------------------------------
     
      26-JULY-2023 ബുധൻ
----------------------------------------
കർഷകർക്ക് പ്രധാനമന്ത്രി കിസാൻ യോജനയിൽ നിന്നുള്ള 2000 രൂപ നാളെ മുതൽ അവരുടെ അക്കൗണ്ടിലെത്തും. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്കുള്ള 14-ാം ഗഡു തുകയാണ് നാളെ മുതൽ ലഭിക്കുന്നത്. യോഗ്യരായ കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് ട്രാൻസ്ഫർ ചെയ്യും.
 

  ഗുണഭോക്താക്കൾ 14ാം ഗഡുവിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അവരുടെ ഇ.കെ.വൈ.സി പൂർത്തിയാക്കിയിരിക്കണം. പണം ലഭിക്കാൻ അർഹതയുണ്ടോ എന്ന് പി.എം കിസാൻ യോജനയുടെ ഗുണഭോക്തൃ പട്ടിക നോക്കി പരിശോധിക്കാം.

 
ചെയ്യേണ്ടത്

https://pmkisan.gov.in എന്ന പി.എം കിസാൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.ഹോം പേജിൽ 'Farmer Corner' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിന് ശേഷം ബെനിഫിഷ്യറി സ്റ്റാറ്റസ് ക്ലിക്ക് ചെയ്യുക.ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് സംസ്ഥാനം , ജില്ല, ഉപജില്ല, ബ്ലോക്ക് അല്ലെങ്കിൽ ഗ്രാമം തിരഞ്ഞെടുക്കാം. അതിന് ശേഷം നിങ്ങളുടെ സ്റ്റാറ്റസ് അറിയാൻ 'Get Report' ക്ലിക്ക് ചെയ്യുക.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കർഷകർക്ക് എല്ലാ വർഷവും 6000 രൂപ ധനസഹായം നൽകുന്നതാണ് പി.എം കിസാൻ സമ്മാൻ പദ്ധതി. ഓരോ വർഷവും രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായാണ് നൽകുന്നത്. ഇതു വരെ 13 തവണകളായി കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകിയിട്ടുണ്ട്