പോലീസ് സ്റ്റേഷനുകളിൽ CCTV ക്യാമറ സ്ഥാപിക്കാനുള്ള സുപ്രീം കോടതി വിധി

പോലീസ് സ്റ്റേഷനുകളിൽ CCTV ക്യാമറ സ്ഥാപിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുക.: ദേശീയ വിവരാ വകാശക്കൂട്ടായ്മ
ജന-ഭരണവ്യവസ്ഥ യിൽ മറ്റെല്ലാ സർക്കാർ ഓഫീസുകളെ പോലെ ഒന്നാണ് പോലീസ് സ്റ്റേഷനും. അവിടുത്തെ മനുഷ്യാവകാശ ലംഘനങ്ങളും അഴിമതിയും തടയുന്നതിന് സുപ്രീംകോടതിയിൽനിന്നുണ്ടായസുപ്രധാനവിധി യാണ്  SLP(Crl)/3543/2020 dt. 02.12.2020 & 02.3.2021.
01.10.2021 മുതൽ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു സ്ഥലവും മറച്ചു വെക്കപ്പടാത്ത തരത്തിൽ CCTV ക്യാമറകൾ സ്ഥാപിച്ച് തടസമില്ലാതെ footage കൾ ശേഖരിക്കുകയും മൊഴിയെടുക്കുമ്പോൾ ഓഡിയോ-വീഡോയോ റിക്കാർഡിംഗ് ഉറപ്പാക്കുകയും ചെയ്യാനാണ് അതു നിർദ്ദേശിക്കുന്നത്. ഇത്തരത്തിൽ തയ്യാറാക്കുന്ന   റിക്കാർഡിംഗ് 18 മാസംവരെയും സൂക്ഷിച്ചുവയ്ക്കണമെന്നുംകോടതി വിധിനിർദേശിക്കുന്നു.  കടലാസ്സിൽ ഇരിക്കുന്ന ഈ നിർദ്ദേശത്തെ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ട്, ഇരകളായവർക്കു തുടർ നടപടികൾക്കും ഇതാവശ്യമാണ്. '
     മേൽ പറഞ്ഞ വിധിയുടെ അടിസ്ഥാനത്തിൽ 01.10.2021 നുശേഷം കേരളത്തിലെ ഏതെങ്കിലും പോലീസ് സ്റ്റേഷനുകളിൽനിന്നുംമനുഷ്യാവകാശധ്വംസനങ്ങൾക്കിരയായിട്ടുള്ളവർക്ക് ഇതിൻ്റെ രേഖകൾ ശേഖരിക്കാം .ഇത ലഭ്യമാക്കാതിരിക്കന്നത് നിയമലംഘനങ്ങളാണ്.
 വിവരാവകാശ നിയമം 2005 Sec. 4(1)(d) പ്രകാരം ഇരകളാകപ്പെട്ടവർക്ക് / ബാധിക്കപ്പെട്ടവരോടു്  അതിൻ്റെ കാരണം പറയേണ്ടതുമുണ്ട്
ഈ പശ്ചാത്തലത്തിൽ ഇത്തരം അനുഭവമുള്ളവർ, തുടർ പ്രവർത്തനങ്ങൾക്കായി ദേശീയ വിവരാവകാശ കൂട്ടായ്മയുമായി ബന്ധപ്പെടുക,
+91 9495252466  / 9968212976 /  +91 94467 69476/
ദേശീയ വിവരാവകാശ കൂട്ടായ്മയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ലിങ്ക്.
https://chat.whatsapp.com/IZuVHjxDtu0857ZwJIrhEA
വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാ ഞായറാഴ്ചയിലും 7.30 pm ന് ഗൂഗിൾ മീറ്റിലൂടെ ചർച്ച ചെയ്യുന്നതിൽ പങ്കെടുക്കാനുള്ള സ്ഥിരം ലിങ്ക്
http://meet.google.com/xiz-pnkk-tfx
ദേശീയ വിവരാ വകാശക്കൂട്ടായ്മ