CcTV ക്യാമറ ഫുട്ടേജ് ലഭിക്കാനായി കൊടുക്കേണ്ട വിവരാവകാശ അപേക്ഷ

മർദ്ദനം ഉണ്ടായ സ്ഥലത്തെ കവർ ചെയ്യുന്ന പോലീസ് സ്റ്റേഷനിലെ ഒന്നോ രണ്ടോ മൂന്നോ ക്യാമറകൾ ഉണ്ടാവും. ഈ കഴിഞ്ഞ മാർച്ച് 2023 കേരളത്തിലെ 520 പോലീസ് സ്റ്റേഷനുകളിൽ ഇത്തരം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ ക്യാമറകളുടെ അത്രയും പൂർണമായ footage ഇതുമായി ബന്ധപ്പെട്ട കേസ് തീർപ്പാകുന്നത് വരെ  സൂക്ഷിക്കണം എന്ന് ഇതിനിരയായ ആളിനോ അയാളുടെ ബന്ധുവിനോ ആ സ്ഥലത്തെ SPക്ക് ഒരു കത്ത് കൊടുക്കാവുന്നതാണ്, ഉടനെ തന്നെ.

ഇതും കൂടാതെ ആർടിഐ സെക്ഷൻ 7 (1 )പ്രകാരം 48 മണിക്കൂറിന് അകം മുൻപറഞ്ഞ സിസിടിവി ക്യാമറകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഒരു സിഡിയിലോ ഇമെയിലോ ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് ആ പോലീസ് സ്റ്റേഷനിലെ SPIO ക്ക് ഉടനെ തന്നെ ഒരു വിവരാവകാശം ഇര തന്നെ കൊടുക്കേണ്ടതാണ്.

2005 ലെ വിവരാവകാശ നിയമത്തിലെ വകുപ്പ് 6(1) അനുസരിച്ച് നൽകുന്ന അപേക്ഷ

 പ്രേക്ഷിതന്‍

സ്വീകര്‍ത്താവ്

 

-------- പോലീസ് സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി യില്‍ രേഖപ്പെടുത്തിയിരിക്കുന്ന സംഭാഷണങ്ങളുടെയും ,ദ്രിശ്യങ്ങളുടെയും ശരിപകര്‍പ്പുകള്‍, ഏതു സിസ്റ്റത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന രേഖകള്‍ ആണെന്നും, മറ്റൊരു ഉപകരണത്തില്‍ രേഖപ്പെടുത്തിയ ശേഷം അതില്‍ നിന്നും പകര്‍പ്പ് എടുത്തതാണെങ്കില്‍ ആയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയും,ഏതു സമയത്ത് പകര്‍പ്പ് രേഖപ്പെടുത്തി എന്നും,ആര് രേഖപ്പെടുത്തി എന്നും, ഏതു ഉപകരണത്തില്‍ ആണ് നല്‍കുന്നത് എന്നും ആയതിന്‍റെ തിരിച്ചറിയല്‍ നമ്പരും രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തി നല്‍കുകയും, സ്റ്റേഷനില്‍ പരിപാലിക്കുന്ന താഴെ പറയുന്ന രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ രേഖകളും, വിവരാവകാശ നിയമത്തിലെ വകുപ്പ് 7(1) അനുസരിച്ച് 48 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കണമെന്ന് അപേക്ഷിക്കുന്നു.

 

1) എന്നും ആയതിന്‍റെ തിരിച്ചറിയല്‍ നമ്പരും രേഖപ്പെടുത്തിസി.സി.ടി.വി യില്‍ -- മണി മുതല്‍ ---- മണിവരെ രേഖപ്പെടുത്തിയിരിക്കുന്ന

സംഭാഷണങ്ങളുടെയും,ദ്രിശ്യങ്ങളുടെയും ശരിപകര്‍പ്പുകള്‍,

2) സംഭവം നട ന്ന സ്ഥലത്ത് വിവരങ്ങള്‍ രേഖപ്പെടുത്തിയ സീന്‍ മഹസറിന്‍റെ

സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.

3) സ്റ്റേഷനില്‍ പരിപാലിക്കുന്ന ജനറല്‍ ഡയറിയുടെ --- തിയതിയിലെ -------

മണി മുതല്‍ --- മണിവരെയുള്ള വിവരങ്ങള്‍ രേഖപ്പെടുതിയതിന്റെ

സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.

 

4) FIR ന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (കിട്ടിയിട്ടില്ലെങ്കില്‍)

 

5) അറസ്റ്റ്‌ ചെയ്ത സമയം പ്രതി ഒപ്പുവെച്ചു നല്‍കിയ അറസ്റ്റ് മെമ്മോറാന്ഡത്തിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.

 

6) അറസ്റ്റ് ചെയ്തശേഷം ദേഹ പരിശോധന നടത്തിയ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ

സാക്ഷ്യപെടുത്തിയ പകര്‍പ്പ്.

7) ജാമ്യം നല്‍കുന്നതിനു വേണ്ടി ഒപ്പ് വെച്ച ബോണ്ടിന്‍റെ സാക്ഷ്യപ്പെടുത്തിയ

പകര്‍പ്പ്.(ബോണ്ട് നല്‍കിയ ശേഷവും വിട്ടയച്ചില്ലെങ്കില്‍)

 

8) Seizer രജിസ്ടറിന്റെ ബന്ധപ്പെട്ട പേജിന്‍റെ പകര്‍പ്പ് (പ്രതിയില്‍ നിന്നുംഏതെങ്കിലും വസ്തുക്കള്‍ (മൊബൈല്‍ ഉള്‍പെടെ) വാങ്ങുകയോ/
പിടിച്ചെടുക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍
9) സംഭവ സമയം ജനറൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പേരും പദവിയും.

 

download pdf copy of sample  rti application