ആനകളെ ഉത്സവങ്ങൾക്ക് എഴുന്നെള്ളിക്കുന്നത് സംബന്ധിച്ച മാനദണ്ഡം
എന്താണ് നിയമവും, കോടതി വിധികളും പറയുന്നത്
1972 ലെ വന്യമൃഗ സംരക്ഷണ നിയമത്തിലെ വകുപ്പ് 64, ഉപവകുപ്പ് 2 പ്രകാരം 2012 ൽ കേരളം പാസാക്കിയ കേരള കാപ്റ്റിവ് എലിഫന്റ് റൂൾസിലെ വകുപ്പ് 10 (4), ഉപവകുപ്പ് (3)ൽ വളരെ കൃത്യമായി ആനകളെ ഉത്സവങ്ങൾക്ക് എഴുന്നെള്ളിക്കുന്നത് സംബന്ധിച്ച മാനദണ്ഡം നിലവിലുണ്ട്. പ്രസ്തുത നിയമപ്രകാരം രോഗമുള്ളതോ, ആരോഗ്യ പ്രശങ്ങളുള്ളതോ, വൈകല്യങ്ങളുള്ളതോ, അവശതയുള്ളതോ, ഗർഭിണിയായതോ ആയ ആനകളെ പൂരത്തിലോ മറ്റ് ഉത്സവങ്ങളിലോ പങ്കെടുപ്പിക്കുവാൻ പാടുള്ളതല്ല എന്ന കർശന നിയമം നിലവിലുണ്ട്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ ഇതുവരെ ഡോക്ടർമാർ പരിശോധിച്ച് രോഗിയാണെന്നു കണ്ടെത്തിയിട്ടില്ലേ
ഒന്നല്ല, അത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ആനയെ വിലക്കിയ നിരവധി ഉത്തരവുകൾ നിലവിലുണ്ട്. 09.02.2016 കേരള ചീഫ് വൈൽഡ് ലൈഫ് വാർഡനും, പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററുമായ ജി ഹരികുമാർ ഐ എഫ് എസ് പുറത്തിറക്കിയ ബി.ഡി. സി. 2-4284/2016, സർക്കുലർ നമ്പർ 1/2016 പ്രകാരം അസുഖം, മുറിവ്, ഗർഭം എന്നിവയ്ക്കുള്ള നാട്ടാനകളെ ഉത്സവങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല എന്ന് കേരള കാപ്റ്റിവ് എലിഫന്റ് റൂൾസിലെ വകുപ്പ് 10(4), ഉപവകുപ്പ് (3) പ്രകാരം
കർശന ഉത്തരവ് നൽകിയിട്ടുണ്ട്.
കൂടാതെ 2019 മുതൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയ്ക്ക് ഉത്സവങ്ങളിൽ നിന്നും പൊതിപരിപാടികളിൽ നിന്നും വിലക്ക് ഏർപ്പെടുത്തി ചീഫ് വൈൽഡ്ലൈഫ് വാർഡന്റെ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.