പരോളോ ജാമ്യമോ ലഭിക്കാത്ത പ്രതിയുടെ അകാലവിടുതൽ

KERALA STATE HUMAN RIGHTS COMMISSION
മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു:
പരോളോ ജാമ്യമോ  ലഭിക്കാത്ത പ്രതിയുടെ
 അകാലവിടുതൽ പരിഗണനയിലെന്ന് ജയിൽ  സൂപ്രണ്ട്
കണ്ണൂർ : ഒരിക്കൽ പോലും ജാമ്യമോ പരോളോ ലഭിക്കാതെ കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് 16 വർഷമായി ജയിലിൽ കഴിയുന്നയാളുടെ അകാലവിടുതലിനുള്ള അപേക്ഷ സ്റ്റേറ്റ് അഡ്വൈസറി ബോർഡ് മുമ്പാകെ സമർപ്പിക്കുന്നതിനായി ജയിൽ ആസ്ഥാനത്തേക്ക് അയച്ചിട്ടുണ്ടെന്ന്  കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
     തനിക്ക് അകാല വിടുതൽ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി സാബു (നമ്പർ 4765) സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നടപടി ആവശ്യപ്പെട്ടിരുന്നു.
     കണ്ണൂർ സെൻട്രൽ ജയിലിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകി.  2007 ഏപ്രിൽ 25 ന് തലശ്ശേരി കോടതിയിലാണ് പ്രതിക്ക് ജീവപര്യന്തം വിധിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.  ജീവപര്യന്തം തടവുകാരുടെ ശിക്ഷ 14 വർഷം പൂർത്തിയാകുന്ന മുറയ്ക്ക് അവരുടെ ഫയൽ അകാലവിടുതലിനായി ജയിൽ ഉപദേശക സമിതി മുമ്പാകെ അയക്കാറുണ്ടെന്നും സാബുവിന്റെ ഫയൽ പലതവണ പരിഗണിച്ചെങ്കിലും അനുകൂല ശുപാർശ ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.  വീണ്ടും അകാലവിടുതലിനായി സ്റ്റേറ്റ് അഡ്വൈസറി ബോർഡിൽ അപേക്ഷ അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.  റിപ്പോർട്ട് സ്വീകരിച്ച കമ്മീഷൻ കേസ് തീർപ്പാക്കി.
                      പബ്ലിക് റിലേഷൻസ് ഓഫീസർ
20/04/2023.