ബീക്കൺ ലൈറ്റ്
ബീക്കൺ ലൈറ്റ് ഘടിപ്പിച്ച എമർജൻസി വാഹനങ്ങൾക്കൊഴികെ മറ്റെല്ലാ വാഗാനങ്ങൾക്കും പിഴ ഈടാക്കും എന്ന് ഔദ്യോദികമായി മോട്ടോർ വാഹന വകുപ്പ് പറയുന്നു.
അങ്ങനെയെങ്കിൽ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ 2017 മെയ് 1 ലെ 11036/24/2017 നമ്പർ ഗസറ്റ് ഉത്തരവ് പ്രകാരം താഴെപറയുന്ന വാഹനങ്ങൾക്ക് മാത്രമേ ബീക്കൺ ലൈറ്റുകൾ ഘടിപ്പിക്കാൻ പാടുള്ളൂ. ഇവർക്ക് മാത്രമേ ട്രാഫിക് പിഴകളിൽ നിന്നും ഒഴിവുള്ളൂ.
നിയമ പ്രകാരം രാജ്യത്ത് ബീക്കൺ ലൈറ്റ്കൾ ഉപയോഗിക്കാൻ അനുമതിയുള്ള വാഹനങ്ങൾ.
1.രോഗികളെ കൊണ്ടുപോകാനുള്ള ആംബുലൻസ്�
2.വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഖനികൾ, പ്രോജക്ട് സൈറ്റുകൾ തുടങ്ങിയ പരിസരങ്ങളിലെ പ്രവർത്തന വാഹനങ്ങൾ
പ്രകാശത്തിന്റെ തരം ; പർപ്പിൾ ഗ്ലാസ് ഉള്ള ചുവന്ന വെളിച്ചം, ആംബർ ലൈറ്റ്
3.അഗ്നിശമന വാഹനങ്ങൾ
ബഹുവർണ്ണ പ്രകാശം (ചുവപ്പ്. നീലയും വെള്ളയും)
4. പോലീസിന്റെ എമർജൻസി ഡ്യൂട്ടി, ഡിഫൻസ് മൾട്ടി-കളർ ലൈറ്റ് (ചുവപ്പ്, സേന, നീലയും വെള്ളയും ഉള്ള അർദ്ധസൈനിക സേന) ക്രമസമാധാന പരിപാലനം. ദുരന്തനിവാരണ ചുമതലകൾ�
ഇതിൽ തന്നെ ഏറ്റവും പ്രധാനപെട്ട കാര്യം വാഹനം നിയുക്ത ഡ്യൂട്ടിയിൽ ഇല്ലാത്തപ്പോൾ ഒരു ബീക്കൺ ലൈറ്റുകളും ഉപയോഗിക്കാൻ പാടില്ല എന്നതാണ്.
അഡ്വ ശ്രീജിത്ത് പെരുമന