നിലവിൽ ഉണ്ടായിരുന്ന സ്കെച്ചിൽ മാറ്റം
2005 ലെ വിവരാവകാശ നിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സെക്ഷൻ 6(1),6(3) പ്രകാരം സമർപ്പിക്കുന്ന അപേക്ഷ
സ്വീകർത്താവ്
സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ജില്ലാ കലക്‌ടറുടെ കാര്യാലയം
അപേക്ഷകൻറെ മുഴുവൻ പേര് മേൽവിലാസം
വിഷയം : _ _ _ _ _ _ _ _ _ _ _ _സർവേ നമ്പർ വസ്‌തുവും ബന്ധപ്പെട്ടു കിടക്കുന്ന വസ്തുക്കളും സമബന്ധിച്ച വിവരങ്ങൾ
" പാർലമെന്റിനും നിയമ നിർമ്മാണ സഭകൾക്കും നിഷേധിക്കാത്ത ഒരു വിവരവും ഒരു വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാൻ പാടില്ല" എന്ന കേരള ഹൈക്കോടതിയുടെ 2007(3) KLT 550 നമ്പർ വിധിപ്രകാരവും വിവരാവകാശ നിയമം 8ആം വകുപ്പിലെ മേൽ പ്രസ്താവന പ്രകാരവും ഈ അപേക്ഷ പരിഗണിക്കേണ്ടതാണ്.
ഈ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും കഴിവതും ആവശ്യപ്പെട്ട രീതിയിൽ തന്നെ നൽകേണ്ടതാണ്. അതിന് സാധിക്കാത്ത പക്ഷം വിവരം വകുപ്പ് 7(9) പ്രകാരവും, ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ TREESA IRISH Vs The CPIO WP(C)No.6532 of 2006 with regard to section 7(9)of RTI Act പ്രകാരവും ലഭ്യമായ രീതിയിൽ നൽകേണ്ടതാണ്.
ആവശ്യപ്പെടുന്ന വിവരങ്ങൾ മറ്റൊരു അധികാര സ്ഥാപനത്തിന്റെ പരിധിയിൽ ആണ് എങ്കിൽ അത്തരം വിവരങ്ങൾ വിവരാവകാശ നിയമം 6(3) പ്രകാരം അഞ്ചു ദിവസത്തിനകം പ്രസ്തുത അധികാര സ്ഥാപനത്തിലേക്ക് അയച്ചു കൊടുക്കേണ്ടതും ഇത്തരം അയച്ചു കൊടുക്കുന്ന വിവരം സമയ പരിധിക്കുള്ളിൽ തന്നെ അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതുമാണ്.
ആവശ്യപ്പെടുന്ന വിവരത്തിൻറെ വിശദാംശങ്ങൾ
1. _ _ _ _ _ _ _ _ _ _ _ _ എന്ന സർവേ നമ്പർ നിലവിൽ വന്ന തിയതി, ഇത് സംബന്ധിച്ച ഫയൽ പകർപ്പ് .
2._ _ _ _ _ _ വര്ഷം ഭൂമി പതിച്ചു നൽകിയ എല്ലാവരുടെയും ഡീഡ് ഓഫ് അസൈൻമെന്റ് പകർപ്പ്
3. _ _ _ _ _ _ വര്ഷം ഭൂമി പതിച്ചു നൽകാൻ ഉപയോഗിച്ച സ്കെച്ച് ന്റെ പകർപ്പ്
4. _ _ _ _ _ _ സർക്കാരിൽ നിന്നും പതിച്ചു നൽകിയ ഭൂമി വില്പന നടത്തിയ പ്ലോട്ടുകളുടെ വിവരങ്ങൾ, വില്പന നടത്തിയ വര്ഷം.
5. _ _ _ _ _ _ നിലവിൽ ഉണ്ടായിരുന്ന സ്കെച്ചിൽ വരുത്തിയ മാറ്റങ്ങൾ, മാറ്റം വരുത്തിയ ശേഷമുള്ള സ്‌കെച്ചുകൾ, മാറ്റം വരുത്തിയ തീയതികൾ, മാറ്റം വരുത്താൻ ഉപയോഗിച്ച ഫയൽ പകർപ്പുകൾ.
6. നിലവിൽ ഉണ്ടായിരുന്ന സ്കെച്ചിൽ മാറ്റം വരുത്താൻ തീരുമാനിച്ച സർക്കാർ ഉത്തരവുകളുടെ പകർപ്പ്
7. നിലവിൽ വസ്തു കൈവശം വച്ചിരിക്കുന്നവരെ ഒഴിപ്പിക്കാൻ തീരുമാനിച്ച ഫയൽ പകർപ്പ്, ഒഴിപ്പിക്കൽ സംബന്ധിച്ച ഉത്തരവുകളുടെ പകർപ്പുകൾ
അപേക്ഷകൻറെ പേര്
സ്ഥലം..
തിയ്യതി: