കെട്ടിടങ്ങൾക്ക് എയർപോർട്ട് അഥോറിറ്റിയുടെ എൻ ഓ സി ഉണ്ടെന്ന് ഉറപ്പു വരുത്താൻ ശ്രമിക്കുക.

തിരുവനന്തപുരത്ത് വിമാനത്താവളത്തിലേക്ക് വിമാനങ്ങൾ വരികയും പോവുകയും ചെയ്യുന്ന ആകാശ പാതയുടെ കീഴിലുള്ള ഉയരം കൂടിയതും എ ഏ ഐ യുടെ എൻ ഓ സി ഇല്ലാത്തതുമായ ഫ്ലാറ്റുകളുടെ മുകൾ നിലകൾ പൊളിച്ചു നീക്കാനായി കത്തുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ഭാഗത്തുള്ള ചില ഫ്ലാറ്റുകളും അതിൽ പെടുന്നു. പത്തു നിലക്കു മുകളിലുള്ളവയ്ക്കാണ് നോട്ടീസ് കിട്ടിയിരിക്കുന്നതെന്നറിയുന്നു. 

2010 ൽ നിലവിൽ വന്ന നിയമപ്രകാരം വിമാനത്താവളത്തിൻറെ നിശ്ചിത ദൂരത്തിലുള്ള കെട്ടിടങ്ങൾക്ക് വിമാനത്താവള അഥോറിറ്റിയുടെ എൻ ഓ സി നിർബന്ധമാണ്. അവർ നിഷ്കർഷിക്കുന്ന ഉയരത്തിലേ കെട്ടിടങ്ങൾ നിർമ്മിക്കാൻ പാടുള്ളൂ. 

ഇക്കാര്യത്തിൽ ഫ്ലാറ്റ് വിറ്റ ബിൽഡർമാർ കൈയ്യൊഴിയാനാണ് സാധ്യത.

എന്തായാലും വിമാനത്താവള വികസനം നടക്കുമ്പോൾ ഈ നിയമങ്ങളൊക്കെ പ്രാബല്യത്തിൽ വരും. അതുകൊണ്ട് കേരളത്തിലെ വിമാനത്താവളങ്ങളുടെ വ്യോമപാതയിലാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ ഫ്ലാറ്റുകളിൽ താമസിക്കുന്നവർ തങ്ങളുടെ കെട്ടിടങ്ങൾക്ക് എയർപോർട്ട് അഥോറിറ്റിയുടെ എൻ ഓ സി ഉണ്ടെന്ന് ഉറപ്പു വരുത്താൻ ശ്രമിക്കുക.

പുതുതായി ഫ്ലാറ്റ് വാങ്ങുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കഴിഞ്ഞ വർഷത്തെ ഒരു വാർത്ത കമൻറിൽ കൊടുക്കുന്നത് വായിച്ചു നോക്കുക. താത്കാലികമായി നൽകുന്ന വീട്ടു നമ്പരുകൾ ഉള്ള ഫ്ലാറ്റുകൾ വാങ്ങുന്നവർ ചതിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.  

നാട്ടിൽ നിലവിലുള്ള നിയമങ്ങൾ ബിൽഡർമാർക്ക് ബാധകമല്ല എന്നതാണ് നടപ്പു ദീനം. ഒടുവിൽ നടപടികൾ വരുമ്പോൾ അത് ബാധിക്കുന്നത് ജീവിതം മുഴുവൻ പണയപ്പെടുത്തിയുണ്ടാക്കിയ സമ്പാദ്യം വീടെന്ന സ്വപ്നത്തിനായി മാറ്റിവെച്ചവർക്കായിരിക്കും.
https://www.facebook.com/shibuknair

Article Details

Article ID:
2081
Date added:
2023-03-27 09:31:50
Rating :