മനുഷ്യാവകാശ കമ്മീഷൻ മുൻപാകെ സമർപ്പിക്കുന്ന പരാതി.

ബഹു. മനുഷ്യാവകാശ കമ്മീഷൻ മുൻപാകെ എറണാകുളം പെരുമ്പാവൂർ സ്വദേശിനി പൊതു പ്രവർത്തക ഷീബ രാമചന്ദ്രൻ സമർപ്പിക്കുന്ന പരാതി.

പരാതിക്കാരി

ഷീബ രാമചന്ദ്രൻ

പൊതു പ്രവർത്തക

എറണാകുളം

VS

പ്രതികൾ

1.പിണറായി വിജയൻ(ബഹു.സംസ്ഥാന മുഖ്യമന്ത്രി )

2.വ്യവസായ വകുപ്പ് മന്ത്രി (കേരള സർക്കാർ)

3.ആരോഗ്യ വകുപ്പ് മന്ത്രി (കേരള സർക്കാർ)

4.ചെയർമാൻ/ഡയറക്ടർ - മലിനീകരണ നിയന്ത്രണ ബോർഡ്‌-കേരള സർക്കാർ

5.ചീഫ് എഞ്ചിനീയർ (മലിനീകരണ നിയന്ത്രണ ബോർഡ്‌ എറണാകുളം ജില്ല)

6.ബഹു. കളക്ടർ-എറണാകുളം ജില്ല.

7.ബഹു. മേയർ - കൊച്ചി കോർപ്പറേഷൻ,

8.മാനേജിങ് ഡയറക്ടർ & Directors -

(The Zonta InfraTech Pvt Ltd Banglore )- മാലിന്യ ശേഖരണ- സംസ്കരണ കരാർ കമ്പനി

9. ബഹു.സെക്രട്ടറി കൊച്ചിൻ കോർപറേഷൻ.

10. The Officer InCharge-: The Fire&Safety Department Ernakulam Dist.

ബഹുമാനപ്പെട്ട മനുഷ്യാവകാശ കമ്മീഷൻ മുൻപാകെ ബോധിപ്പിക്കുന്ന പരാതി.

2023 മാർച്ച് മാസം രണ്ടാം തീയതി വ്യാഴാഴ്ച്ച

വൈകിട്ട് നാലുമണിക്ക് എറണാകുളം ജില്ല കൊച്ചി കോർപ്പറേഷൻ പരിധിയിൽ ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഉണ്ടായ അഗ്നിബാധയെ കുറിച്ച് ബഹു മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ?

ആ പ്രസ്തുത അഗ്നിബാധയ്ക്ക് പിന്നിൽ ആസൂത്രിതവും കുറ്റകരവുമായ ഗൂഢാലോചന നിലനിൽക്കുന്നതായി എറണാകുളം ജില്ലയിൽ നിന്നുള്ള ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ബലമായി സംശയിക്കുന്നു.(അതിന്റെ വിശദമായ വിവരങ്ങൾ തെളിവുകൾ സഹിതം പേജ്3,4,5 ൽ പ്രതിപാദിച്ചിരിക്കുന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.)

ആയതിനാൽ ജന സാന്ദ്രത കൂടുതലുള്ള വ്യവസായ നഗരമായ കൊച്ചിയിൽ, തൃക്കാക്കര പോലീസ് സ്റ്റേഷന്റെ പരിധിയിൽ ഉള്ള ബ്രഹ്മപുരത്ത്

ഭീമമായി ,തരം തിരിക്കാത്ത മാലിന്യം സംസ്കരിക്കാതെ പൊതുസ്ഥലത്ത് അശാസ്ത്രീയമായി ശേഖരിച്ചതിന്

ശേഖരിച്ച മാലിന്യം, സംസ്കരിക്കാമെന്ന വ്യാജേന, ജനങ്ങളുടെ നികുതിപ്പണം കളവായി കൈപ്പറ്റിയതിന് ,

സമയ ബന്ധിതമായി അത് സംസ്കരിക്കാതെ കുന്നുകൂട്ടിയതിന് ,

പ്ലാസ്റ്റിക് മാലിന്യവും രാസ ജൈവ സ്ഫോടന വസ്തുക്കളും തരം തിരിക്കാതെ അപകടകരവും, സ്പോടനാത്മകവുമായ വസ്തുക്കൾ ഒരു സ്ഥലത്തു ഭീമമായി കൂട്ടിയതിന്

ഇത്തരം സ്ഫോടാനാത്മക സാഹചര്യത്തിൽ ആവശ്യമായ അഗ്നിശമന ഉപകരണ-ഉപാധികൾ ഒരുക്കാതിരുന്നതിന്

തന്മൂലം സംഭവിച്ച അഗ്നിബാധയിലും തുടർന്നുണ്ടായ വിഷ പുകയിലും ഗർഭിണികളും, ശിശുക്കളും , സീനിയർ സിറ്റിസൺസും , വിദ്യാർത്ഥികളും , മറ്റു നാനാവിധ പൊതുജനങ്ങളുടെ ജീവനും ആരോഗ്യത്തിനും സ്വത്തിനും സമാധാനപരമായ ജീവിതവും നഷ്ടപ്പെടുന്ന സാഹചര്യം ഒരുക്കിയതിന്

IPC സെക്ഷൻ ഉപയോഗിച്ച് മേൽ പരാമർശിച്ചിരിക്കുന്ന കുറ്റക്കാരായ പ്രതികൾക്ക് എതിരെ ക്രിമിനൽ ഗൂഡാലോചനാ കേസും -മനപൂർവമുള്ള നരഹത്യാ കേസും, പൊതുമുതൽ നശീകരണ കേസും , പൊതു പണം ദുരുപയോഗം ചെയ്തതിൽ അഴിമതി കേസും നിലനിൽക്കേ

കുറ്റക്കാർക്ക് എതിരെ യുദ്ധകാലാടിസ്ഥാനത്തിൽ നിയമനടപടി എടുക്കണം എന്ന്

ഒരു പൊതു പ്രവർത്തക എന്ന നിലയിലും പ്രസ്തുത പരിസ്ഥിതി മലിനികരണത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇര എന്ന നിലയിലും ഈ ജില്ലയിലെ അന്തേവാസി എന്ന നിലയിലും

ബഹുമാനപെട്ട മനുഷ്യാവകാശ കമ്മിഷൻ മുൻപാകെ താഴ്മയായി അഭ്യർത്ഥിക്കുകയും പരാതി ബോധിപ്പിക്കുകയും ചെയ്യുന്നു.

എന്ന്

ഷീബ രാമചന്ദ്രൻ

പെരുമ്പാവൂർ

എറണാകുളം

11-03-2023

CopyTo:

1.Hon. DGP

Thiruvananthapuram

2. The Officer Incharge

Police Station

Thrikkakkara

Ernakulam