ആരോഗ്യ ഇൻഷൂറൻസിന്റെ പേരിലുള്ള തട്ടിപ്പുകൾ
ആരോഗ്യ ഇൻഷൂറൻസിന്റെ പേരിലുള്ള തട്ടിപ്പുകൾ
ᴘᴀʀᴀᴘᴘᴀɴᴀɴɢᴀᴅɪ ʟᴀᴛᴇsᴛ ɴᴇᴡs
https://chat.whatsapp.com/BZUkElzkKSGBNuLEeQgVwJ
പരപ്പനങ്ങാടിയിലും ചെമ്മാടും പരിസരത്തുമുള്ള ഹോസ്പിറ്റലുകളിലധികവും ഗവൺമെന്റിന്റെ ആരോഗ്യ ഇൻഷുറൻസിന്റെ ആനുകൂല്യം ഉള്ള ഹോസ്പിറ്റലുകളാണ്.
എന്നാൽ ആരോഗ്യ ഇൻഷുറൻസ് ഉണ്ട് എന്ന് അറിയിച്ചാൽ ഹോസ്പിറ്റലിലെ ഇൻഷുറൻസ് കൈകാര്യം ചെയ്യുന്ന ഓഫീസിൽ പോയി സംസാരിക്കാൻ ആവിശ്യപെടും. ഇൻഷുറൻസിന്റെ ആനുകൂല്യങ്ങൾ നമ്മെ ബോധ്യപ്പെടുത്തും.
തീർത്തും നിയമ വിരുദ്ധമായ കാര്യങ്ങളാണ് ഇതിൽ സാദാരണ പറയാറുള്ളത്.
ഹോസ്പിറ്റലിൽ നിന്നും പറയുന്ന കാര്യങ്ങളും അവക്കുള്ള മറുപടിയും താഴെ കൂടുന്നുണ്ട്.
1. ജനറൽ വാർഡ്ആണ് ഉണ്ടാകുക. റൂം വേണമെങ്കിൽ അധിക തുക നൽകണം.
2. പ്രസവമാണെങ്കിൽ 7000 രൂപയും, സിസേറിയൻ ആണെങ്കിൽ eg: 12000 രൂപയും മാത്രമേ ലഭിക്കൂ.
ഇൻഷുറൻസ് തുക കുറച്ച് ബാക്കിയുള്ള സംഖ്യ നിങ്ങൾ അടക്കണം. സംഖ്യയിലേക്ക് നിശ്ചിത സംഖ്യ അഡ്വൻസ് ഇപ്പോൾ തന്നെ അടക്കണം.
3. ചില ഹോസ്പിറ്റലുകളെ സമീപിച്ചാൽ ആദ്യം മുതലേ അവിടെ കാണിച്ചാൽ മാത്രമേ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുകയൊള്ളൂ എന്ന് പറയാറുണ്ട്.
4. നിലവിലെ റേഷൻ കാർഡ് നിന്ന് പേര് മാറ്റി പുതിയതിലേക്ക് മാറിയാൽ മാറിപ്പോയവർക്ക് ലഭിക്കില്ല എന്നാണ് പുതിയ തട്ടിപ്പ്.
മാത്രമല്ല APL BPL വ്യത്യാസങ്ങൾ കൂടെ പറഞ്ഞു ഇല്ലാത്ത നിബന്ധനകൾ തിരുകികൊടുക്കും.
5. ഇൻഷുറൻസ് കാർഡ്ൽ 5 ലക്ഷം രൂപ ഉണ്ടല്ലോ എന്ന് ചോദിച്ചാൽ അത് ഒരു കുടുംബത്തിനു മൊത്തം ഉള്ള തുകയാണെന്നും, ഒരു വ്യക്തിക്ക് മൊത്തത്തിൽ ലഭിക്കുകയില്ല എന്നുo തട്ടിവിടും.
6. ബില്ലും മറ്റു രേഖകളും ഇൻഷുറൻസ് അതോറിറ്റിയെ ബോധിപ്പിക്കേണ്ടതുകൊണ്ട് ഹോസ്പിറ്റലിൽ നിന്നു യാതൊരു ബില്ലും നേരിട്ട് നിങ്ങൾക്ക് നൽകുകയില്ല എന്നും പറഞ്ഞു വെക്കും.
ഇതോടെ തട്ടിപ്പിന്റെ അവസാന വാതിലും മലർക്കേ തുറന്നു.
ഓരോന്നിനും മറുപടി നോക്കാം.
1 Ans: ഓരോ ഇൻഷുറൻസ് കാർഡിലും റൂം വാടക, ഡോക്ടർമാരുടെ ഫീസ്, മരുന്നുകൾ ഉൾപ്പെടെ ആണ് തുക നിശ്ചയിച്ചിട്ടുള്ളത്. ഒന്നിനും അധിക ചാർജ് നൽകേണ്ടതില്ല.
2 Ans: നോർമൽ പ്രസാവത്തിനും സിസേറിയനും ഗവണ്മെന്റിന്റെ നിശ്ചയിച്ച തുകക്ക് സേവനം നൽകാമെന്ന് ഗവണ്മെന്റ്നോട് കരാർ ആയതിന്റെ അടിസ്ഥാനത്തിൽ ആണ് ഒരോ ഹോസ്പിറ്റലും ഇൻഷുറൻസ് കാർഡിലുള്ള ചികിത്സ നടത്തുന്നത്. നിശ്ചയിച്ച ആ തുകക്ക് തന്നെ നമുക്ക് സേവനo ലഭിക്കാൻ അർഹരാണ്. അത്കൊണ്ട് അമിത തുക നൽകേണ്ടതില്ല. എന്നാൽ ഇൻഷുറൻസ് കാർഡിൽ പറഞ്ഞതിനപ്പുറം എന്തെങ്കിലും സർവീസ് ഉണ്ടെങ്ങിൽ ആയതിന്റെ ബില്ല് ചോദിച്ചു വാങ്ങി അധികം തുക നൽകാം.
3. Ans: ആദ്യം മുതലേ അതെ ഹോസ്പിറ്റലിൽ കാണിക്കണം എന്നോ അവസാനം കാണിച്ചാൽ ഇൻഷുറൻസ് കിട്ടില്ല എന്നോ ഒരു നിയമവും ഇല്ല. നേരത്തെതന്നെ നമ്മുടെ ക്യാഷ് വസൂലാക്കാൻ ഹോസ്പിറ്റൽ മാനേജ്മെന്റ് ചെയ്യുന്ന ഒരു കൈകടത്തൽ മാത്രമാണിത്. ഇതിനെതിരെ പരാതി നൽകണം.
4. Ans : നിലവിൽ 2019 ൽ ആണ് ഇൻഷുറൻസ് കാർഡ് അവസാനമായി പുതുക്കിയത്. അന്ന് BPL കാർഡ് ഉള്ള എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കും. പിന്നീട് 2019 ൽ റേഷൻ കാർഡ് APL ലേക്ക് മാറിയാലും ആനുകൂല്യം നഷ്ടപ്പെടുന്നതല്ല.
നിലവിൽ ഇൻഷുറൻസ് കാർഡിൽ പേരുള്ള ആൾ ഏത് റേഷൻ കാർഡിൽ ആയാലും അയാൾക്ക് ഇൻഷുറൻസ് സേവനo ലഭിക്കുന്നതാണ്. കാരണം പഴയ റേഷൻ കാർഡ്ലുള്ള ഇൻഷുറൻസ് കാർഡിൽ അയാളുടെ പേര് ഉള്ളത് കൊണ്ട് ആനുകൂല്യം ലഭിക്കും.
5. Ans: ഇൻഷുറൻസ് കാർഡിന്റെ ആനുകൂല്യം ഒരു വ്യക്തിക്ക് ഒറ്റക്കോ അംഗങ്ങളിൽ എല്ലാവർക്കുമായോ 5 ലക്ഷം ലഭിക്കുന്നതാണ്. അപ്പോൾ ഒരാൾക്ക് തന്നെ 5 ലക്ഷം വരെ ആവിശ്യമായാൽ നൽകണം എന്നാണ് നിയമം.
6. Ans: ഹോസ്പിറ്റലിൽ അധികം ചാർജ് ചോദിക്കുമ്പോൾ എല്ലാം അതിനുള്ള ബില്ല് ചോദിച്ചു വാങ്ങണം. അവ ഇൻഷുറൻസ് കാർഡിൽ അനുവദിച്ചതാണെങ്കിൽ കാശ് നൽകരുത്. പുറമേ ഉള്ളതാണെങ്കിൽ ബില്ല് തന്നാൽ കാശ് നൽകുകയും ആകാം.
സംശയങ്ങൾക്ക്... വിളിക്കാം.
പരാതികൾ നൽകാം
ദിശ. call to... 1056
0471 255 1056
മലപ്പുറo ജില്ലാ ഇൻഷുറൻസ് കോഡിനേറ്റർ 9746268955
ഇൻഷുറൻസ് ഓഫീസ് കസ്റ്റമർ കെയർ 14555
പരാതി നൽകാം.........
വിവര പൊതുജന സമ്പർക്ക വകുപ്പ്.
സൗത്ത് ബ്ലോക്ക്,
സർക്കാർ സെക്കട്ടറിയറ്റ്.
തിരുവനന്തപുരം 695001.
കേരളം.
By ബഷീർ PA പുളിക്കലകത്ത്
ഉള്ളണം നോർത്ത്
8089462452