സുഹൃത്തുക്കളെ ഹൈകോടതിയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയരുത്

To 

The registrar 

High Court of Kerala 

Ernakulam, Kochi 682031 

Sub: നിപുൺ ചെറിയാന്റെ സുഹൃത്തുക്കളെ ഹൈകോടതിയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയരുത്

മറവുകാട് പാടശേഖരത്തെ പൊക്കാളി കൃഷിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നൽകിയ ഉത്തരവുകളിൽ അഴിമതി ആരോപിച്ചുകൊണ്ട് 25/ 10 / 2022 ന് V4 പീപ്പിൾ എന്ന സംഘടന  സംഘടിപ്പിച്ച ചടങ്ങിൽ   xxx  V4 പീപ്പിൾ പ്രസിഡന്റ് കൂടിയായ നിപുൺ ചെറിയാൻ പ്രസംഗിച്ചിരുന്നു  ഇതിനെതിരെ കേരള ഹൈക്കോടതി സ്വമേധയാ കോടതി അലക്ഷ്യ കേസുടുത്തിരുന്നു. 

xxxxx

എന്നാൽ കോടതി നടപടികൾ വീക്ഷിക്കാൻ അദ്ദേഹത്തോടൊപ്പം വന്ന സുഹൃത്തുക്കളെ കോടതിയിൽ പ്രവേശിക്കുനതിൽ നിന്ന് തടഞ്ഞ നടപടി തെറ്റായ കീഴ്വഴക്കമാണെന്നും അത്തരം നടപടികൾ ഒഴിവാക്കണമെന്നും ഞങ്ങൾ ആവശ്യപെടുന്നു. 

കോടതി പ്രവർത്തനങ്ങൾ എപ്പോഴും എല്ലായിപ്പോഴും തുറന്നതായിരിക്കണം, പൊതുജനങ്ങളെ കോടതി നടപടികൾ വീക്ഷിക്കുന്നതിൽ നിന്നും മതിയായ കാരണങ്ങൾ ഇല്ലാതെ അകറ്റിനിർത്തുന്ന പ്രവണ തെറ്റായ കീഴ്വക്കവും തുറന്ന കോടതി എന്ന സങ്കല്പത്തിന് തന്നെ എതിരുമാണ്. The open court principle requires that court proceedings presumptively be open and accessible to the public and to the media "A.B. v. Bragg Communications Inc., [2012] 2 SCR 567, 2012 SCC 46". 

കോടതികൾ എങ്ങിനെ കേസുകൾ തീർപ്പാക്കുന്നു, നീതിയുക്തമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നു എന്നെല്ലാം, അറിയാനുള്ള അവകാശം എല്ലാവര്ക്കും ഉണ്ട്.  നീതി നിർവഹിക്കപെടുന്നു എന്ന് മാത്രമല്ല അത് നീതിപൂർവ്വമായാണ് നിർവഹിക്കപ്പെടുന്നതു എന്ന് കൂടി ഉറപ്പുവരുത്താനുള്ള ബാധ്യത കോടതികൾക്കുണ്ട്. 

"In a Government of responsibility like ours, where all the agents of the public must be responsible for their conduct, there can be but few secrets. The people of this country have a right to know every public act, everything that is done in a public way, by their public functionaries."  ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ വിവേകം State of U.P. Vs. Raj Narain [(1975) 4 SCC 428 എന്ന കേസിലെ മുകളിലെ വരികളിൽ നിന്നും വ്യക്തമാകുന്നതാണ്.

നിപുൺ ചെറിയാൻറെ സുഹൃത്തുക്കളെ  മാത്രമല്ല, ഏതു സാധാരണക്കാരനെയും കോടതിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കരുത് എന്ന് മാത്രമല്ല, ഒരു പരിഷ്കൃത സമൂഹത്തിലെ ഉന്നത നീതിപീഠം, തങ്ങളുടെ തന്നെ കോടതി നടപടികൾ വീക്ഷിക്കാനും മനസ്സിലാക്കാനുമുള്ള ഒരാളുടെ താല്പര്യത്തെ അനുഭാവപൂർവം പരിഗണിക്കുകയോ പ്രോസ്സഹിപ്പിക്കുകയോ ആണ് വേണ്ടതെന്ന് ഞങ്ങൾ കരുതുന്നു.

ആയതിനാൽ നിപുൺ ചെറിയാൻറെ സുഹൃത്തുക്കളെ  കോടതി നടപടികൾ വീക്ഷിക്കുന്നതിൽ നിന്ന് തടയരുതെന്ന് LAWYERS WELFARE  ALLIANCE ഹൈക്കോടതി രജിസ്ട്രാറോട് ആവശ്യപെടുന്നു 

അഡ്വ. ആൻ്റണി ലോയ്ഡ്