UDYAM
GST രജിസ്‌ട്രേഷൻ ആവശ്യം ഇല്ലാത്ത MSME (Micro, Small and Medium Enterprises) സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷൻ നടത്തി പ്രവർത്തിക്കാനായി 2021 ഏപ്രിലിൽ കേന്ദ്ര സർക്കാർ UDYAM എന്ന സംവിധാനം ഏർപ്പെടുത്തിയിരുന്നു. ആധാർ കാർഡ് ഉള്ള ആർക്കും UDYAM രജിസ്‌ട്രേഷൻ നടത്തി പ്രവർത്തനം ആരംഭിക്കാവുന്നതാണ്.
2021 ഏപ്രിലിന് മുൻപ് MSME Registration / Udyog Aadhaar വഴി രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചിരുന്ന ചെറുകിട വ്യവസായ സംരംഭങ്ങളും, പുതിയതായി ആരംഭിക്കുന്ന സംരംഭങ്ങളും UDYAM ഇൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. UDYAM രജിസ്‌ട്രേഷൻ ഉണ്ടെങ്കിൽ മാത്രമേ ബാങ്ക് ലോണുകൾ ലഭിക്കുകയുള്ളു. കൃത്യമായി ലോൺ തിരിച്ചടക്കുന്നവർക്ക് 20 ശതമാനം സബ്‌സിഡിയും കൊടുക്കുന്നുണ്ട്.
പലചരക്ക് കടകൾ, ബേക്കറികൾ, കൂൾബാറുകൾ, റെസ്റ്റോറെന്റുകൾ പോലുള്ള കച്ചവടങ്ങൾക്കും UDYAM രജിസ്‌ട്രേഷൻ നടത്താനുള്ള അനുവാദം 2021 ജൂലൈ മുതൽ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. സർക്കാർ സേവനങ്ങൾക്കും, ബാങ്ക് ലോണുകൾക്കും UDYAM രജിസ്‌ട്രേഷൻ നിർബന്ധം ആയതിനെ തുടർന്ന് ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും നിലവിൽ ഉള്ളതും പഴയതുമായ സംരംഭങ്ങൾ രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ട്.