വണ്ടിയുടെ ഓണർ പിന്നിൽ ആയിരുന്നു... ഇ മരിച്ച വ്യക്തിക്ക് ഇൻഷുറൻസ് കിട്ടുമോ?
എന്റെ നാട്ടിൽ ഒരു കുട്ടി ആക്‌സിഡന്റ് ആയി(മരിച്ചു )ലൈസൻസ് ഉണ്ട്.ആക്‌സിഡന്റ് ഒരു തൊട്ടില്ലേക് മറിഞ്ഞാണ്. വണ്ടിയുടെ ഓണർ പിന്നിൽ ആയിരുന്നു... ഇ മരിച്ച വ്യക്തിക്ക് ഇൻഷുറൻസ് കിട്ടുമോ?
Rc ഓണർ ആവണോ.. ഇൻഷുറൻസ് കിട്ടാൻ?
സാധാരണ ഗതിയിൽ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുന്ന സമയം അതിൽ ഉണ്ടാവുന്ന 15 ലക്ഷം രൂപ വരേ PA കവർ അടിസ്ഥാനത്തിൽ RC ഓണറും, 1 ലക്ഷം രൂപ വരേ ഡ്രൈവർ കവർ ഇനത്തിൽ RC ഓണർ അല്ലാത്ത വാഹനം ഓടിച്ച വ്യക്തിക്കും കവറേജ് ഉണ്ട്. തേർഡ് പാർട്ടി ആണെങ്കിലും ഫുൾകവർ ആണെങ്കിലും.
അതുപോലെ ത് PA കവർ മറ്റു പല ബാങ്കിംഗ് സേവനങ്ങളുടെ ഭാഗമായും കിട്ടിയേക്കാം. ആക്റ്റീവ് ആയ ATM കാർഡിന്റെ ഓണർക്ക് PA കവർ ഓട്ടോമാറ്റിക് ആയി ആക്റ്റീവ് ആവുമെന്ന് പറഞ്ഞു കേൾക്കുന്നു. അത് പ്രകാരം 15 ലക്ഷം രൂപ വരെ കിട്ടാൻ ഉള്ള ഓപ്ഷൻ ഉണ്ടോ എന്ന് അന്വേഷിച്ചു നോക്കൂ.
തേർഡ് പാർട്ടി ഇൻഷുറൻസിൽ സാധാരണ ഗതിയിൽ ക്ലെയിം കിട്ടാൻ വളരെ ബുദ്ധിമുട്ട് ആണ്. എന്തെങ്കിലും ഗുരുതര സാഹചര്യം അല്ലാതെ ചിന്തിക്കുക പോലും വേണ്ട. കേസിനു പോകുന്ന സമയം മെനകെടും, അക്കാര്യം വലിയ റിസ്ക് ആണ്.
അതിനേക്കാൾ എളുപ്പം സ്വന്തം വാഹനം ഇൻഷുറൻസ് എടുക്കുമ്പോൾ തേർഡ് പാർട്ടി മാത്രം എടുക്കാതെ ഔൺഡാമേജ് കൂടെ പോളിസിയിൽ എടുക്കുന്നതാണ്.
തേർഡ് പാർട്ടി ഇൻഷുറൻസ്നകത്തുള്ള PA കവർ & ഡ്രൈവർ കവർ എന്നിവ മരണം/ ഗുരുതര- അംഗവൈകല്യം എന്നിവക്ക് മാത്രം ക്ലെയിം പ്രതീക്ഷിക്കാവൂ.
If the owner is no more, insurance companies can object the claims. Please take the insurance in the name of a living person after changing the name in RC. Since you are not a direct legal heir of the orginal owner, insurance companies will reject the claim