പുതിയ ഒരു വണ്ടി രൊക്കം പണം നൽകി വാങ്ങി. 5 വർഷത്തെ insurenes ആ വണ്ടിക്ക് തന്നു. കൂടാതെ നമ്മൾ മറ്റൊരു ഇൻഷുറൻസ് എടുക്കേണ്ടതുണ്ടോ

 

പുതിയ ഒരു വണ്ടി രൊക്കം പണം നൽകി വാങ്ങി  5 വർഷത്തെ insurenes ആ വണ്ടിക്ക് തന്നു  തേഡ് പാർട്ടി ഇൻഷുറൻസ് കൂടാതെ നമ്മൾ മറ്റൊരു ഇൻഷുറൻസ് എടുക്കേണ്ടതുണ്ടോ  

 

പുതിയ വാഹനങ്ങൾക്ക് നിലവിൽ 5 വർഷത്തേക്കാണ് ഇൻഷുറൻസ്. അതിൽ ഒരു വർഷം മാത്രമേ ഫുൾ കവർ ഇൻഷുറൻസ് കാണൂ. ബാക്കിയുള്ള നാല് വർഷം തേഡ് പാർട്ട് ഇൻഷുറൻസ് ആയിരിക്കും. നമുക്ക് വേണമെങ്കിൽ എല്ലാവർഷവും ബാലൻസ് എമൗണ്ട് ടോപ്പ് അപ്പ് ചെയ്ത് സെയിം ഇൻഷുറൻസ് കമ്പനിയുടെ ഫുൾ കവർ ഇൻഷുറൻസ് നിലനിർത്താവുന്നതാണ്. കൂടുതൽ വിശദാംശങ്ങൾ നിങ്ങൾ വാഹനം വാങ്ങിയ ഏജൻസി നൽകും.

 

അതിൻ്റെ കൂടെ കിട്ടിയ ഇൻഷുറൻസ് paper എടുത്ത് നോക്കുക

1 year B2B or Full cover or Own damage

5 year Third party

എന്ന് കാണാം ഇതിൽ നിർബന്ധമായി വേണ്ടത് Third party ആണ്. നമ്മൾ ആരെയെങ്കിലും അങ്ങോട്ട് പോയി ഇടിച്ചാൽ ( നമ്മുടെ തെറ്റ്) അവർക്ക് നഷ്ടപരിഹാരം കിട്ടാൻ.

നമ്മളെ ആരെങ്കിലും ഇങ്ങോട്ട് വന്ന് ഇടിച്ചാൽ അവരുടെ third party വെച്ച് നഷ്ടപരിഹാരം കിട്ടും

ഇനി Own damage വേണമെങ്കിൽ എടുത്താൽ മതി. ഇതിൻ്റെ ഗുണം നമ്മൾ അങ്ങോട്ട് കൊണ്ടുപോയി ഇടിച്ചാലും നമ്മുടെ വണ്ടി നന്നാക്കാൻ പൈസ കിട്ടും.

സ്വന്തം തെറ്റ് കൊണ്ട് അപകടം ഉണ്ടായാൽ വണ്ടി നന്നാക്കാൻ പണം ലാഭിക്കാൻ വേണ്ടി മാത്രം 1 വർഷം കഴിയുമ്പോൾ own damage insurance പുതുക്കാം Don't forget to add Nil depreciation or zero depreciation addon