ശബ്ദമലിനീകരണം

 

ആബാലവൃദ്ധം ജനങ്ങളുടെ ആരോഗ്യവും കുട്ടികളുടെ പഠനവും മുൻ നിർത്തി ബഹു. സുപ്രീം കോടതി, Noise Pollution (Regulation & Control) Rules, 2000 പ്രകാരം രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയ്ക്കുള്ള സമയത്ത് കോളാമ്പികളും മറ്റ് ഉച്ഛഭാഷിണികളും നിരോധിച്ചിട്ടുണ്ട്.

ബഹു. കേരള ഹൈകോടതി ഉത്തരവ് W.A.No.235 of 1993 പ്രകാരം ( https://www.art-artist.in/rti/20190821res.pdf ) മത വ്യത്യാസമില്ലാതെ Noise Pollution (Regulation & Control) Rules, 2000 കർശനമായി നടപ്പാക്കണമെന്ന് എല്ലാ ജില്ലാ കളക്ടർക്കും എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും ഉത്തരവ് നൽകിയിട്ടുമുണ്ട്.

ആഭ്യന്തര വകുപ്പിലെ No.F1/11/2020/Home dtd.30.11.2020 പ്രകാരം (https://www.art-artist.in/rti/20201130home.pdf ) എല്ലാ ആരാധനാലയങ്ങളിലും സ്ഥാപിച്ചിട്ടുള്ള കോളാമ്പികൾ ഇളക്കി മാറ്റുന്നതിന് നോട്ടീസ് നൽകാൻ എല്ലാ SHO മാർക്കും നിർദ്ദേശം നൽകിയിട്ടുമുണ്ട്.

ബാലാവകാശ കമ്മീഷൻ ഉത്തരവ് CRMP No.1553/02/LAI/2022/KeSCPCR & 8362/02/2019/KeSCPCR dtd. 27.4.2022 പ്രകാരം ശബ്ദമലിനീകരണത്തിനെതിരെ കുട്ടികൾ പരാതി നൽകിയാൽ നടപടിയെടുക്കണമെന്നും പറയുന്നു.

ശബ്ദമലിനീകരണം നിയമ വിരുദ്ധമായതിനാൽ ആരും പരാതി നൽകാതെ തന്നെ പോലീസ് നടപടിയെടുക്കേണ്ടതാണ്. 

ട്രാഫിക് നിയമ ലംഘനത്തിനെതിരെ പോലീസ് നടപടിയെടുക്കുന്നത് ആരെങ്കിലും പരാതി നൽകിയിട്ടാണോ?

നിയമ വിരുദ്ധ ശബ്ദമലിനീകരണം നടക്കുന്ന വിവരം ERSS Phone No. 100 / 112 ൽ പൊതുജനങ്ങൾക്ക് അറിയിക്കാം പരാതിയായി നൽകേണ്ടതില്ല, പോലീസ് സ്വമേധയാ നടപടി എടുക്കേണ്ടതാണ്. 

കുട്ടികൾക്ക് ബാലാവകാശ കമ്മീഷന്റെ ഫോൺ 0471-2326603 / 04 / 05 ലും വിവരം അറിയിക്കാം.