മെയിന്റനന്‍സ് ട്രിബ്യൂണല്‍ കണ്‍സിലിയെഷന്‍ പാനല്‍
മെയിന്റനന്‍സ് ട്രിബ്യൂണല്‍ കണ്‍സിലിയെഷന്‍ പാനല്‍ അംഗമാകാം
ഇടുക്കി മെയിന്റനന്‍സ് ട്രിബ്യൂണലിലെ കണ്‍സിലിയേഷന്‍ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കോ ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കോ വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളതോ, വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിര്‍മ്മര്‍ജ്ജനം, സ്ത്രീ ശാക്തീകരണം, സാമൂഹ്യ ക്ഷേമം, മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും മേഖലകളിലെ സംഘടനകളിലോ രണ്ടു വര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ യാതൊരുവിധ ആരോപണങ്ങളും നേരിടാത്തവരായിരിക്കണം. പ്രസ്തുത സ്ഥാപനത്തില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനം വഹിച്ചിട്ടുണ്ടാകണം. നല്ല നിയമ പരിജ്ഞാനമുണ്ടാകണം.
കണ്‍സിലിയേഷന്‍ ഓഫീസര്‍മാര്‍ക്ക് അവര്‍ തീര്‍പ്പാക്കുന്ന കേസുകളുടെ എണ്ണത്തിന് ആനുപാതികമായി കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്ക് പ്രകാരമായിരിക്കും ഹോണറേറിയം അനുവദിക്കുക. അപേക്ഷ 2023 ജനുവരി 5, വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.
അപേക്ഷ അയക്കേണ്ട മേല്‍വിലാസം: ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഇടുക്കി, തൊടുപുഴ പി ഒ, പിന്‍ 685584.
ഫോണ്‍: 0486-2228160