വീണു പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കുമോ?
പാറമടയിൽ വീണു പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കുമോ?
ഉപയോഗിക്കാതെ കിടക്കുന്ന പാറമടകളിലും മണ്ണെടുത്ത കുഴികളിലും പൊതുജനങ്ങൾ വീണ് അപകടം സംഭവിക്കുന്ന സംഭവങ്ങൾ സാധാരണയായിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ നഷ്ടപരിഹാരം ലഭിക്കുവാൻ സാധ്യതയുണ്ടോ?
റവന്യൂ, മൈനിങ് വകുപ്പുകളുടെ പെർമിറ്റിലോ ലീസിലോ പ്രവർത്തിക്കുന്ന ക്വാറികൾ, പ്രവർത്തനം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട് വെള്ളം നിറഞ്ഞു കിടക്കുന്ന പാറമടകൾ വെട്ടുകൽ കുഴികൾ, മണ്ണെടുത്ത കുഴികൾ തുടങ്ങിയവയിൽ അപകടങ്ങളിൽപ്പെട്ട് പരിക്കു പറ്റുകയും മരണം സംഭവിക്കുകയും ചെയ്യുന്ന സംഭവങ്ങളിൽ ആശ്രിതർക്കോ, പരിക്ക് പറ്റുന്നവർക്കോ, അർഹമായ നഷ്ടപരിഹാരം കേരള മൈനർ മിനറൽ കൺസഷൻ 1966, form U, ഒമ്പതാം നമ്പർ വ്യവസ്ഥ അനുസരിച്ച് നിയമപ്രകാരം പെർമിറ്റ് ലഭിച്ചിട്ടുള്ള വ്യക്തികളോ കമ്പനികളോ നൽകേണ്ടതാണ്.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട അപേക്ഷകൾ അതാത് ജില്ലാ കളക്ടർമാർക്കാണ് നൽകേണ്ടത്. ഈ വിഷയവുമായി ബന്ധപ്പെട്ട് 2014 ൽ (M.S48/2014)വ്യവസായ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
മാത്രവുമല്ല ഇക്കാര്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ HRMP /2559/2012 dtd 4-1/2012 എന്ന ഉത്തരവും നിലവിലുണ്ട്.