സ്ഥാലം വാങ്ങുന്നതിനു മുൻപ് പരിശോധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ്?.
36 വർഷത്തെ കുടിക്കടം
ആധാരം
അടിയാധാരം
തണ്ടപ്പേർ സർട്ടിഫിക്കറ്റ്
പുതിയ നികുതിശീട്ട്
കെട്ടിട നികുതി
കെട്ടിടത്തിന്റെ value Certificate
വില്ലേജ് ഓഫീസിലെ BTR പരിശോധിക്കുക
കൈവശ സർട്ടിഫിക്കറ്റ്
ഉടമസ്ഥന്റെ ആധാർ
പാരമ്പര്യമായി കിട്ടിയതാണെങ്കിൽ
ഫാമിലി സർട്ടിഫിക്കറ്റ് പരിശോധന
Data Bank ഉൾപ്പെട്ടിട്ടില്ലയെന്ന് കൃഷി വകുപ്പിൽ നിന്നും സർട്ടിഫിക്കറ്റ്
ഒരു വക്കീൽ പരിശോധനയും നിർബന്ധമാണ്.
നല്ല സർവ്വയർ അളന്ന Seal വെച്ച പ്ലാൻ
ലൊക്കേഷൻസ്ക്കച്ച് വില്ലേജിൽ നിന്നും വാങ്ങുക
Data ബാങ്കിൽ ഉൾപെട്ട സ്ഥലം വാങ്ങാതിരിക്കുക. 2022 കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പ്രകാരം വീടുവയ്ക്കാൻ കഴിയില്ല. ഡാറ്റ ബാങ്ക് പ്രിൻ്റ് ചെയ്ത് പുസ്തക രൂപത്തിൽ വില്ലേജ് ഓഫീസ്/ കൃഷിഭവൻ എന്നിവിടങ്ങളിൽ ലഭ്യമാണ്.