PLP -pre litigation petition
വില്ലേജ് ആഫീസർ, തഹസിൽദാർ, താലുക്ക് സർവേയർ , അയൽവാസി എന്നിവരെ എതിർ കക്ഷികളാക്കി കോടതിയിൽ ഒരു PLP (pre litigation petition)കൊടുക്കുവാൻ സാധിക്കും. ഇതിന് വക്കീലിന്റെ ആവശ്യം ഇല്ല. പരാതി വ്യക്തമായി എഴുതി നൽകിയാൽ മതി. അവർ കക്ഷിക്കും എതിർ കക്ഷികൾക്കും ഹാജരാകുവാൻ നോട്ടീസയക്കും. നമ്മൾക്ക് നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകുവാൻ കഴിയും. സാധാരണ കോടതി കൂടുന്ന രീതിയൽ ചേമ്പറിൽ അല്ല ന്യായാധിപർ നമ്മളുടെ പരാതി കേൾക്കുന്നത്. ഒരു മേശയുടെ രണ്ടു വശത്ത് ഇരുന്ന് സംസാരിച്ച് കാര്യങ്ങൾ നടത്തിയെടുക്കാം. വക്കീൽ ഫീസിനത്തിൽ കാശ് കളയണ്ട.
അടുത്തുള്ള കോടതിയിലെ ലീഗൽ സർവ്വീസ് അതോറിറ്റിയുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.