അഴിമതി വിരുദ്ധ ചിന്തകൾ
- 1. No one is indispensable. You may be a hotshot in your team or company but guess what, life will go on even without you.
- 2. You are free to question your manager. But don't disrespect;
- 3. Give youngsters a chance. That is the only way you will find out if they are good enough.
- 4. In life, don't shy away from making the tough calls. Even if it means benching your most popular player.
5. And finally, be humble. Or else life will force your hand.
- ക്ഷമയാണ് ജീവിതത്തേ വിജയത്തിൽ എത്തിക്കുന്നത്.
- മടിയാണ് ജീവിതത്തേ ദാരിദ്ര്യത്തിലാക്കുന്നത്.
- അമിതമായ ആഗ്രഹമാണ് മനുഷ്യനെ ദുഖത്തിലാക്കുന്നത്.
- നിങ്ങളേ വേദനിപ്പിച്ച ഒരാളോട് പ്രതികാരം ചെയ്യണം എന്ന് കരുതുന്നുവെങ്കിൽ.. അവരും നിങ്ങളും തമ്മിൽ ഒരു വ്യത്യാസവും ഇല്ല.
- അധികം പുകഴ്ത്തുന്നവരെ അകറ്റി നിറുത്തുക.. അവരിൽ കാപട്യം നിറഞ്ഞിരിക്കും. തെറ്റുകൾ ചൂണ്ടി കാണിക്കുകയും തിരുത്താൻ സഹായിക്കുകയും ചെയ്യുന്നവരെ കൂടെ നിറുത്തുക.. അവർ ആത്മാർത്ഥത ഉള്ളവരായിരിക്കും.
- ""ജീവിതത്തിൽ അഭിനയിക്കാൻ പഠിച്ചില്ലെങ്കിലും അഭിനയിക്കുന്നവരെ തിരിച്ചറിയാൻ പഠിക്കണം""
- ""തിരക്കുകൾ ഒഴിയുമ്പോൾ തിരുച്ചു വരുന്നവർ അല്ല, തിരക്കുകൾ ഇടയിലും തിരിഞ്ഞു നോക്കുന്നവരേ ആണ് ചേർത്ത് നിർത്തേണ്ടത്.""
- "തേളിനു വാലിൽ വിഷം ഈച്ചയ്ക്ക് തലയിൽ വിഷം സർപ്പത്തിന് പല്ലിന്മേൽവിഷം ദുഷ്ടർക്ക് സർവാംഗം വിഷം എന്നറിയുക
നീതി സാരം."
- ഒരു അപവാദകാരന് മാന്യനെ അപകീർത്തിപ്പെടുത്താൻ കഴിയും.. പക്ഷേ അയാൾക്ക് സ്വയം ഒരു മാന്യൻ ആകാൻ കഴിയില്ല.
- നിങ്ങളേ വിശ്വസിക്കുന്ന ഒരാളോട് ഒരിക്കലും കള്ളം പറയരുത്.. ഒപ്പം നിങ്ങളോട് കള്ളം പറയുന്ന ഒരാളെ ഒരിക്കലും വിശ്വസിക്കരുത്.
- 1. കൈ കൊടുക്കുമ്പോൾ എഴുന്നേറ്റു നിന്ന് മാത്രമാവണം, സൗമ്യമായ ഗ്രിപ്പോടെ ഒരു ചെറു പുഞ്ചിരിയോടെ എതിരെ നിൽക്കുന്നയാളുടെ കണ്ണുകളിൽ നോക്കി മാത്രം ഷേക്ക് ഹാൻഡ് നൽകുക.
- 3. ഒരു രഹസ്യം സൂക്ഷിക്കാനേല്പിച്ചാൽ ജീവൻ കളഞ്ഞും അത് ചെയ്യണം.
- 4. കാറോ ബൈക്കോ ഒരാവശ്യത്തിന് വാങ്ങിച്ചാൽ തിരിച്ചു കൊടുക്കുമ്പോൾ കിട്ടിയതിന്റെ ഇരട്ടി ഇന്ധനമെങ്കിലും നിറച്ചു കൊടുക്കണം.
- 5. താൽപര്യമില്ലെങ്കിൽ ഒരു കളിക്കും ഇറങ്ങരുത്, അഥവാ ഇറങ്ങിയാൽ 100 % ആത്മാർത്ഥതയോടെ കളിക്കുക.
- 7. താറാവിനെ കണ്ടു പഠിക്കുക, അത് വെള്ളത്തിന് മുകളിൽ എത്ര ശാന്തമാണ്- കാലുകൾ ഭ്രാന്തമായ വേഗതതയിൽ വെള്ളത്തിനടിയിൽ വീശുമ്പോഴും!
- 12. സ്വപ്നങ്ങൾ എഴുതി വക്കുക, എത്ര മാത്രം പ്രാപ്യമായെന്നു ഇടക്ക് വിലയിരുത്തുക.
- 13. നിനക്ക് സാധിക്കാത്തത് ഒരാൾ ചെയ്യുന്നത് കണ്ടാൽ അയാളെ അഭിനന്ദിക്കുക, ശേഷം അത് സ്വയം ചെയ്തു വിജയിപ്പിക്കുക.
- 15. ഏതെങ്കിലും കാര്യത്തിൽ കേമനാണെന്ന് അഹങ്കാരം തോന്നിയാൽ പോയി അമ്മയോട് സംസാരിക്കുക, അഞ്ചു മിനിറ്റു കൊണ്ട് നീയാരാണെന്ന് ബോധ്യപ്പെടും.
- 16. ടീമിലുള്ളവർക്കു എപ്പോഴും നല്ലതിന്റെ ക്രെഡിറ്റ് നൽകുക, കുറ്റങ്ങൾ സ്വയം ഏൽക്കുക.
- 19. അമിത ദേഷ്യത്തിലും അമിത സന്തോഷത്തിലും ആരോടും സംസാരിക്കരുത്, ആ സമയം സ്വയം ഉൾവലിഞ്ഞു ഒറ്റക്കിരിക്കുക.
- 21. വ്യക്തിത്വം നിശ്ചയിക്കുന്നത് നിന്റെ മര്യാദകളാണ്- ഒരേ സമയം ആത്മ വിശ്വാസമുള്ളവനും വിനയമുള്ളവനും ആയിരിക്കുക.
- 22. ആളുകൾ നിന്നെ കണ്ടു പഠിക്കട്ടെ, നിന്റെ വിശദീകരണത്തിൽ നിന്നാവരുത്.
- "വാഹനം ഓടിക്കാൻ ഒരു ഡ്രൈവറെയോ, പണമുണ്ടാക്കാൻ ആരെയെങ്കിലുമോ നിങ്ങൾക്ക് നിയമിക്കാൻ സാധിക്കും. രോഗങ്ങളോ, വേദനകളോ സഹിക്കുവാനോ, നിങ്ങൾക്ക് വേണ്ടി മരിക്കുവാനോ ആരെയും നിയമിക്കാനാവില്ല."
- "നഷ്ടപ്പെട്ട ഒരു വസ്തു നിങ്ങൾക്ക് തേടി കണ്ടു പിടിക്കാം. എന്നാൽ നഷ്ടപ്പെട്ട ഒന്നുമാത്രം നിങ്ങൾക്ക് വീണ്ടും തേടി കണ്ടുപിടിക്കാനാവില്ല. അതാണ് ജീവിതം."
- "നിങ്ങൾ ഇപ്പോൾ ജീവിതത്തിന്റെ ഏതു ഘട്ടത്തിൽ ആണെങ്കിലും , നമ്മൾ ഒരിക്കൽ ജീവിതത്തിന്റെ കർട്ടൻ വീഴുന്ന ദിവസം അഭിമുഖീകരിക്കേണ്ടി വരും."
- "അതുകൊണ്ട് കുടുംബം, ഇണ, കുട്ടികൾ, സുഹൃത്തുക്കൾ... അവരോടെല്ലാം നന്നായി പെരുമാറുക."
- "നമുക്ക് പ്രായം കൂടി വരികയും, വികാരം ബുദ്ധിക്ക് വഴിമാറുകയും ചെയ്യുന്ന സമയത്ത് നമ്മൾ പതുക്കെ മനസ്സിലാക്കി തുടങ്ങുന്നു..."
- "300 ഡോളറിന്റെ വാച്ചും, 30 ഡോളറിന്റെ വാച്ചും കാണിക്കുന്നത് ഒരേ സമയം തന്നെയാണെന്ന സത്യം."
- "300 ഡോളറിന്റെ പണസഞ്ചിയോ, ചെറിയ പേഴ്‌സോ കൊണ്ടുനടന്നാലും അതിലുള്ള തുകയ്ക്ക് മാറ്റം വരുന്നില്ല എന്ന കാര്യം."
- "താമസിക്കുന്ന വീട് ചെറുതായാലും, വലുതായാലും അനുഭവിക്കുന്ന ഏകാന്തത ഒരേപോലായിരിക്കും."
- "ആന്തരിക സന്തോഷം ഭൗതിക വസ്തുക്കളുമായി ബന്ധപ്പെട്ടല്ല സ്ഥിതി ചെയ്യുന്നത് എന്ന സത്യം നമ്മൾ തിരിച്ചറിയുന്നു."
- "അതുകൊണ്ട് നിങ്ങൾ തിരിച്ചറിയുക, നിങ്ങൾക്ക് സംസാരിക്കാൻ സുഹൃത്തുക്കൾ, സഹോദരീ സഹോദരന്മാർ ഉള്ളപ്പോൾ അവരോടൊത്ത് ചിരിക്കുക, കളിക്കുക, സംസാരിക്കുക, പാട്ട് പാടുക... തെക്കും, വടക്കും, പടിഞ്ഞാറും, കിഴക്കും... സ്വർഗ്ഗവും, ഭൂമിയും... തോന്നുന്നതെന്തും സംസാരിക്കുക..."
- "അതാണ് ജീവിതത്തിലെ യഥാർത്ഥ സന്തോഷം..."
- "ജീവിതത്തിലെ അനിഷേധ്യമായ സത്യം..."
- "നിങ്ങളുടെ മക്കളെ സമ്പന്നരാകാൻ പഠിപ്പിക്കരുത്.
- അവരെ സന്തോഷമായിരിക്കുവാൻ പഠിപ്പിക്കുക.
- അങ്ങനെ വളർന്നു വരുമ്പോൾ അവർ വസ്തുക്കളുടെ വിലയല്ല, മൂല്യം മനസ്സിലാക്കും.
- അപ്പോൾ ജീവിതം സുന്ദരമാകും...!!