Maruti Suzuki Driving School - Indus Motors
Preetha GP
15 h
2013 ൽ ആയിരുന്നു ലൈസൻസ് എടുത്തത്. ഈ മാസം , ഒരിക്കൽ പോലും സ്റ്റിയറിംഗിൽ ഒന്നു തൊടുക പോലും ചെയ്യാതെ അതു പുതുക്കി.
വണ്ടി ഒരിക്കലും എന്നെ കൊണ്ടു ഓടിക്കാൻ കഴിയില്ല എന്നൊരു ബ്ലോക്ക് ആയിരുന്നു ആ ഡ്രൈവിംഗ് പരിശീലന സ്ഥാപനം മനസ്സിൽ ഉണ്ടാക്കിയത്. പരുക്കനായ ആശാൻ എന്നു വിളിക്കപ്പെട്ട ആ പരിശീലകനും ആ സ്ഥാപന ഉടമയായ സ്ത്രീയും സമ്മാനിച്ച ബ്ലോക്ക് . ഒരപര ബഹുമാനവും ഇല്ലാതെ താനെന്തോ സംഭവം എന്നു സ്വയം കരുതി എന്നാൽ സ്വയം ഒരു ബഹുമാനവുമില്ലാത്ത ഒരു ആശാൻ .
ലൈസൻസ് കാലാവധി തീരുന്നു എന്നു പറഞ്ഞപ്പോൾ മുതൽ അത് പുതുക്കണം , ഡ്രൈവിംഗ് പഠിച്ചെടുക്കണം എന്ന സ്നേഹ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് Maruthi driving school-indus motors ൽ ജോയിൻ ചെയ്തത്.
വണ്ടി ഓടിക്കാമോയെന്നു ചോദിച്ചാൽ അത്രക്കങ്ങു ആയില്ല . പക്ഷേ ഓടിക്കാൻ പറ്റും എന്ന ആത്മവിശ്വാസത്തോടെയാണ് ഇന്ന് പത്തു ദിവസത്തെ ക്ലാസ് അവസാനിപ്പിച്ചത്. ഒരു മാസം ഒക്കെ ആരെയെങ്കിലും ഒപ്പമിരുത്തി ഓടിച്ചു തുടങ്ങിയാൽ ഓടിക്കാൻ പറ്റും . എന്നെ കൊണ്ടൊരിക്കലും നടക്കില്ല എന്നിടത്തു നിന്നു എനിക്കും പറ്റും എന്നതിലേക്കുള്ള മാറ്റം ചെറുതല്ല. അത്രക്ക് വലുതായിരുന്നു എന്നെ കൊണ്ടു നടക്കില്ല എന്നയാ തോന്നൽ. ഇനിയും എത്ര തവണ ഒരേ സ്ഥലത്തു പോയാലും സ്ഥലങ്ങൾ തിരിച്ചറിയാൻ കഴിയാത്ത പ്രശ്നം കൂടി പരിഹരിച്ചാൽ നന്നായി. അതിനെന്തു ചെയ്യണമെന്ന് വലിയ നിശ്ചവും ഇല്ല .
ഷാമിന ആയിരുന്നു instructor. നല്ല രസമുള്ള പെണ്ണൊരുത്തി. പരിചയപ്പെട്ടു കടന്നു പോയ സ്ത്രീകളിൽ അതിശയിപ്പിച്ച ചിലരിൽ ഒരാൾ . മനസ്സിലെ എന്തൊക്കെയോ തടസ്സങ്ങൾ പുല്ലു പോലെ അവരങ്ങു എടുത്തു കളഞ്ഞു. പിന്നെ സിമുലേറ്ററിൽ പരിശീലിപ്പിച്ച ശിവ , ഇടക്കൊരു ദിവസം ഷാമിന ലീവിൽ പോയപ്പോൾ വന്ന സഞ്ജീവ് . എത്ര പ്രൊഫഷണലായാണ് അവരൊക്കെ ഇടപെടുന്നത്.
റേറ്റിംഗ് അഞ്ചിൽ അഞ്ചും നല്കേണ്ട സ്ഥാപനം. Maruti Suzuki Driving School - Indus Motors
https://g.co/kgs/rby9sB