വൃദ്ധ ജനങ്ങളോട് കേരള സർക്കാരിന്റെ മനുഷ്യാവകാശ ലംഘനം
വൃദ്ധ ജനങ്ങളോട് കേരള സർക്കാരിന്റെ മനുഷ്യാവകാശ ലംഘനം.ബഹു.രാഷ്ട്രപതി, ഗവർണർ, ഹൈക്കോടതി, മുഖ്യമന്ത്രി ഇവർക്ക് ബിജെപി അരൂക്കുറ്റി പഞ്ചായത്ത് സമിതി പരാതി നൽകി.
To
ബഹു.രാഷ്ട്രപതി, ഭാരതം,
Copy to
ചീഫ് ജസ്റ്റിസ്, കേരള ഹൈക്കോടതി,
ഗവർണർ കേരളം
ദേശീയ മനുഷ്യാവകാശ കമ്മീഷൻ
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
മുഖ്യമന്ത്രി കേരളം.
സർ
ഇന്ന് കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അക്ഷയ കേന്ദ്രങ്ങളിലും അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരുടെ തിരക്ക് ആണ്.
അറുപത് വയസ്സ് വരെ ലക്ഷക്കണക്കിന് രൂപ നികുതി ഇനത്തിൽ അടച്ച,
ക്ഷേമനിധി ആയി നിശ്ചിത വിഹിതം അടച്ചവർ ഉൾപ്പെടെ ഉള്ള വർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ക്ഷേമ, വാർദ്ധക്യ കാല പെൻഷനുകളിൽ നിയന്ത്രണം ഏർപ്പെടുത്തുക എന്ന ഗൂഡ ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ നടത്തുന്ന നീക്കത്തിന്റെ ഭാഗമായി , വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന ഉത്തരവിന്മേൽ ആണ് ഈ തിരക്ക്.
മന്ത്രി മാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ, മറ്റു സർക്കാർ ജീവനക്കാർ അടക്കമുള്ളവർക്ക് വരുമാനം സംബന്ധിച്ച യാതൊരു നിയന്ത്രണവും ഇല്ലാതെ പെൻഷൻ നൽകി വരുന്ന സംസ്ഥാന ത്ത് ആണ്
അറുപത് വയസ്സ് കഴിഞ്ഞ, വാർദ്ധക്യ കാല പെൻഷൻ വാങ്ങി വരുന്ന, അത് കൊണ്ട് മരുന്നും മറ്റും വാങ്ങി കഴിഞ്ഞു കൂടുന്ന ബഹുഭൂരിപക്ഷം വരുന്ന മുതിർന്ന പൗരന്മാരുടെ പെൻഷൻ തടയാൻ സർക്കാർ ശ്രമിച്ചു വരുന്നത്.
അറുപത് മുതൽ നൂറു വയസ്സു വരെ പ്രായമുള്ള മുതിർന്ന പൗരന്മാരെ അക്ഷയ കേന്ദ്രങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇലകളിൽ വരുത്തി ബുദ്ധി മുട്ടിക്കുന്ന സർക്കാർ നടപടി മനുഷ്യാവകാശ ലംഘനം ആണ്.
ഈ വിഷയത്തിൽ
ബഹു.രാഷ്ട്രപതി,
ബഹു.കേരള ഗവർണർ,
ബഹു.ദേശീയ മനുഷ്യാവകാശ കമ്മീഷൻ,
ബഹു.കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്,
ബഹു.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ,
ബഹു.കേരള മുഖ്യമന്ത്രി
എന്നിവർ അടിയന്തരമായി ഇടപെടണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു.
എന്ന്
കെ.ബി.കൃഷ്ണകുമാർ
വടുതല ജെട്ടി പിഒ
അരൂക്കുറ്റി
ആലപ്പുഴ