Bus Door should be kept Closed
സ്വകാര്യ ബസ്സുകൾ വാതിൽ (ഡോർ )തുറന്നിട്ട് സർവ്വീസ് നടത്തുന്നതിനാൽ യാത്രക്കാർ റോഡിലേക്ക് തെറിച്ചുവീണുള്ള അപകടം പതിവാകുന്നു എന്നും ആയതിനാൽ ബസുകൾക്കെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് ബഹു കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നൽകിയ ഹർജിയിൽ ഉത്തരവ്.
സാഹചര്യത്തിൽ സ്വകാര്യ ബസ്സുകൾ ആവർത്തിച്ച് വരുത്തുന്ന ഇത്തരം നിയമലംഘനങ്ങളിൽ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിച്ചുകൊണ്ട് മേലിലും ഇത്തരത്തിൽ ഒരു അപകടം മൂലം മനുഷ്യജീവൻ നഷ്ടമാകാതിരിക്കുവാൻ തക്ക നിതാന്ത ജാഗ്രത പുലർത്തണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷൻക്ക് ബഹു :കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം. വി. കെ. ബീനാകുമാരി നിർദ്ദേശം നൽകി.